റാൻസം വെയറുകൾ; മോചനദ്രവ്യം ആവശ്യപ്പെടുന്ന ദുഷ്പ്രോഗ്രാമുകൾ
text_fieldsദുഷ്പ്രോഗ്രാമുകൾ (മാൽവെയർ) ഉപയോഗിച്ച് നൂറോളം രാജ്യങ്ങളിൽ നടന്ന സൈബർ ആക്രമണത്തിെൻറ ഞെട്ടലിലാണ് ലോകം. റാൻസം വെയർ എന്ന പ്രത്യേക മാൽവെയർ ഉപേയാഗിച്ചാണ് ഇൗ സൈബർ ഭീകരാക്രമണം നടന്നിരിക്കുന്നതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. റാൻസം എന്ന ഇംഗ്ലീഷ് പദത്തിന് ‘മോചനദ്രവ്യം’ എന്നാണ് അർഥം. ഇവിടെയും അതേഅർഥം തന്നെ പരിഗണിക്കാം. കമ്പ്യൂട്ടറുകളിൽ പ്രവേശിക്കുകയും പിന്നീട് ഉപയോക്താവിന് പ്രവേശനം വിലക്കുകയോ നിയന്ത്രണമേർപ്പെടുത്തുകയോ ആണ് റാൻസം വെയറുകൾ ചെയ്യുക. കമ്പ്യൂട്ടർ വീണ്ടും പഴയപടിയിലാകണമെങ്കിൽ ഇനി ഇൗ സോഫ്റ്റ്വെയർ വികസിപ്പിച്ച ആളുകൾ തെന്ന വിചാരിക്കണം. അതിന് അവർ ‘മോചനദ്രവ്യം’ ആവശ്യപ്പെടും. അതുകൊണ്ടാണ് ഇത്തരം ദുഷ്പ്രോഗ്രാമുകൾ ‘റാൻസം െവയർ’ എന്ന പേരിൽ അറിയപ്പെടുന്നത്.
ഇപ്പോൾ യൂറോപ്പിനെയും അമേരിക്കയെയും ഏഷ്യയെയും വിഴുങ്ങിയിരിക്കുന്നത് വാണാക്രൈ (WannaCry) എന്ന റാൻസം വെയർ ആണ്. ഹാക് ചെയ്ത കമ്പ്യൂട്ടർ തിരികെ ലഭിക്കുന്നതിന് ആദ്യം 300 ഡോളറാണ് അവർ ആവശ്യപ്പെട്ടത്. സമയംകൂടുംതോറും മോചനദ്രവ്യത്തിെൻറ നിരക്കും വർധിക്കും. മൂന്ന് മണിക്കൂറിന് ശേഷം അത് 600 ഡോളർവരെെയത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ റാൻസം വെയർ ആക്രമണമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് ഇൗ മേഖലയിലെ പ്രമുഖർ പറയുന്നത്. മൈക്രോസോഫ്റ്റ് ഒാപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലാണ് കൂടുതലായും ആക്രമണത്തിന് വിധേയമായതെന്നും ശദ്ധേയമാണ്.
‘എക്സ്പ്ലോയിറ്റ്’ എന്ന പേരിൽ പ്രത്യേക സോഫ്റ്റ്വെയറുകൾ നിലവിലുണ്ട്. ഒരു ഒാപറേറ്റിങ് സിസ്റ്റത്തിെൻറ വീഴ്ചകൾ/കുറവുകൾ മുതലെടുത്ത് അതിൽ പ്രവേശിച്ച് വിവരങ്ങൾ ചോർത്തുന്ന സോഫ്റ്റ്വെയറാണിത്. അത്തരത്തിലൊരു എക്സ്പ്ലോയിറ്റാണ് ‘എറ്റേണൽ ബ്ലൂ’. അമേരിക്കയുടെ പ്രതിരോധ വകുപ്പിന് കീഴിലുള്ള ദേശീയ സുരക്ഷ ഏജൻസി (എൻ.എസ്.എ) മൈക്രേസോഫ്റ്റ് ഒാപറേറ്റിങ് സിസ്റ്റത്തിലെ പഴുതുകൾ മുതലെടുത്ത് ചാരപ്രവർത്തനത്തിന് ഉപയോഗിക്കാനായി വികിപ്പിച്ച എക്സ്പ്ലോയിറ്റാണ് ഇത്. ഇൗ ദുഷ്പ്രോഗ്രാമാണ് ഇപ്പോൾ വാണാക്രൈ കൈവശപ്പെടുത്തിയിരിക്കുന്നത്. ഒരുമാസത്തിനിടെ ഇത് ചോർന്നുവെന്നാണ് കരുതുന്നത്. മൈക്രോസോഫ്റ്റിെൻറ നേരത്തേ തന്നെയുള്ള പിഴവുകൾ ഹാക്കർമാർ മുതലെടുത്തുവെന്നും പറയപ്പെടുന്നു.
പല രീതിയിൽ റാൻസം വെയറുകൾ നിങ്ങളുടെ കമ്പ്യൂട്ടറിലെത്താം. സാധാരണ മാൽവെയറുകളെ പോലെ തന്നെ ഇ-മെയിൽ ഇൻബോക്സിൽ അതെത്താൻ സാധ്യതയുണ്ട്. അറ്റാച്ച്ഡ് ഫയലുകളായിരിക്കും. അത് ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ ദുഷ്പ്രോഗ്രാം കമ്പ്യൂട്ടറിലെത്തും. നെറ്റ്വർക് വഴിതന്നെയാണ് റാൻസം വെയർ കമ്പ്യൂട്ടറിൽ പ്രവേശിക്കാൻ ഏറെ സാധ്യതയുള്ളത്. പ്രവേശിച്ചുകഴിഞ്ഞാൽ, കമ്പ്യൂട്ടർ ഫയലുകൾ ഒാരോന്നായി ഡീകോഡിങ് തുടങ്ങും. സ്മാർട്ട്ഫോണുകളിലും മറ്റുമാണെങ്കിൽ ആപ്ലിക്കേഷനുകൾ റദ്ദാക്കുകയോ തെറ്റായ ഫലം കാണിക്കുകയോ ചെയ്യും. ഇങ്ങനെവരുേമ്പാൾ ഇൗ കമ്പ്യൂട്ടർ/ സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഉപയോഗിക്കാനാകാതെ വരും. ഇൗ സമയത്താണ് അവർ കമ്പ്യൂട്ടർ പഴയ രീതിയിൽ കൊണ്ടുവരാൻ മോചനദ്രവ്യം ആവശ്യപ്പെടുക. അതിനെ പൂർണമായും വിശ്വസിക്കാനാകില്ല. പലപ്പോഴും മോചനദ്രവ്യം നൽകിയാലും കമ്പ്യൂട്ടർ ശരിയായിക്കൊള്ളണമെന്നില്ല. ഒാപറേറ്റിങ് സിസ്റ്റവും ബ്രൗസറുകളും കൃത്യമായി അപ്ഡേറ്റ് ചെയ്യുക, ആൻറി വൈറസ് സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾചെയ്യുക, പ്രധാന ഫയലുകൾ ബാക് അപ് ചെയ്യുക തുടങ്ങിയവയൊക്കെയാണ് റാൻസം ആക്രമണത്തെ ചെറുക്കാനുള്ള വഴികൾ.
സൈബർ ലോകത്ത് റാൻസം വെയറുകൾ പുതിയ സംഭവമല്ല. ഒന്നര പതിറ്റാണ്ട് മുെമ്പങ്കിലും റാൻസം വെയറുകൾ ഉടലെടുത്തിട്ടുണ്ട്. എയ്്ഡ്സ് ട്രോജൻ ഹോഴ്സ് ആണ് ആദ്യത്തെ(1989) റാൻസം വെയർ എന്ന് പറയാം. ട്രോജൻ എന്നാൽ കമ്പ്യൂട്ടറിൽ ഉള്ള വിവരങ്ങൾ മോഷ്ടിക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ഒരു ഹാനികരമായ കമ്പ്യൂട്ടർ പ്രോഗ്രാം ആണ്. കമ്പ്യൂട്ടർ ബൂട്ടിങ്ങിെൻറ എണ്ണം കണക്കാക്കി വിവരങ്ങൾ ഡീകോഡ് ചെയ്യുന്നതായിരുന്നു എയ്ഡ്സ്. അക്കാലത്ത് ഇ- മെയിൽ വഴി ഇത് പ്രചരിക്കുകയും പല ആളുകളിൽനിന്നും പണം ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ ഇതിെൻറ പിന്നിലെ പ്രതിയെ പിടികൂടിയപ്പോൾ ലോകം ഞെട്ടി. ഡോ. ജോസഫ് പോപ് എന്ന പരിണാമ ശാസ്ത്രജ്ഞനായിരുന്നു ആ പ്രതി. കേസിൽ അദ്ദേഹം അറസ്റ്റിലായി. ഫ്ലൈയിങ് ഡോക്ടേഴ്സ് എന്ന ആഫ്രിക്കൻ മെഡിക്കൽ റിസേർച് ഫൗണ്ടേഷനുവേണ്ടിയാണ് അദ്ദേഹം ഇൗ പ്രവൃത്തി ചെയ്തത്. എയ്ഡ്്സ് രോഗനിവാരണ ഗവേഷണങ്ങൾക്കുള്ള ഫണ്ട് സമാഹരണമായിരുന്നു ഇതിെൻറ ലക്ഷ്യം.
പിന്നീട് സാേങ്കതിക വിദ്യയുടെ വളർച്ചയോടെ വിവിധ തരം റാൻസം വെയറുകൾ വികസിപ്പിക്കപ്പെട്ടു. 2010നുശേഷം, ബിറ്റ്കോയിൻ വന്നതോടെ റാൻസം വെയറുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ബിറ്റ്കോയിനായിട്ടാണ് ഹാക്കർമാർ പണം ആവശ്യപ്പെടുക. ഹാക്കർമാരെ തിരിച്ചറിയാതിരിക്കാൻ ഇത് സഹായകമാകുമെന്നതിനാലാണ് ഇത്. മുൻവർഷങ്ങളിലേതിനേക്കാൾ റാൻസം വെയർ ആക്രമണങ്ങൾ ഇക്കാരണങ്ങൾകൊണ്ട് തന്നെ വർധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം, കാലിഫോർണിയയിലെ പ്രമുഖ മെഡിക്കൽ സെൻറർ തങ്ങളുടെ കമ്പ്യൂട്ടർ ഫയലുകൾ വിട്ടുകിട്ടുന്നതിനായി മോചനദ്രവ്യം നൽകിയത് 17,000 ഡോളറാണ്.
വാണാക്രൈ ആക്രമണം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചേക്കാം. ആക്രമണത്തിന് പിന്നിൽ കാസ്പെർസ്കൈ ലാബ്സ് എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമാണെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. റഷ്യ ആസ്ഥാനമായുള്ള കമ്പനിയാണിത്. ഇൗ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.െഎ വ്യക്തമാക്കി.