ദോഹ:5–ജി നെറ്റ്വർക്കിലൂടെ ഫോൺ ചെയ്ത ലോകത്തെ ആദ്യരാഷ്ട്രമെന്ന ഖ്യാത ി ഇനി ഖത്തറിന് സ്വന്തം. വോഡഫോൺ 5–ജി നെറ്റ്വർക്കാണ് ഇതിന് സൗകര്യമൊര ുക്കിയത്. ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികസംവിധാനം ഉപയോഗിക്കുകയാണ് ഖത്തർ ചെയ്തിരിക്കുന്നത്. വൻനേട്ടത്തിലേക്കുള്ള ഖത്തറിെൻറ പ്രയാണമാണ് ഇതിലൂടെ യാഥാർഥ്യമായിരിക്കുന്നത്.
ഗതാഗത, വാർത്താവിനിമയമന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈതിയാണ് ആദ്യമായി 5–ജി നെറ്റ്വർക്കിലൂടെ ഫോൺ ചെയ്തത്. ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐ ടി യു) സെക്രട്ടറി ജനറൽ ഹുലിൻ ഴാവോയാണ് ആദ്യ 5–ജി ഫോൺ കോൾ സ്വീകരിച്ചത്. ഖത്തറും ഐ ടി യുവും തമ്മിലുള്ള ബന്ധം വിശാലമാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ഫോൺ വഴി ചർച്ച ചെയ്തു.
വോഡഫോണിന് പുറമേ, ഉരീദുവും നേരത്തെ 5–ജി നെറ്റ്വർക്ക് ലോഞ്ച് ചെയ്തിരുന്നു. 5–ജി മേഖലയിൽ വലിയ സാധ്യതകളും ഓഫറുകളുമാണ് ഇരു സേവനദാതാക്കളും മുന്നോട്ട് വെച്ചിരിക്കുന്നത്. ഗതാഗത വിപണിയിൽ വെഹിക്കിൾ ടു വെഹിക്കിൾ കമ്മ്യൂണിക്കേഷൻ, ട്രാഫിക് മാനേജ്മെൻറ്, അഡ്വാൻസഡ് ൈഡ്രവർ അസിസ്റ്റൻസ് സിസ്റ്റം തുടങ്ങിയ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ 5–ജി നെറ്റ്വർക്കിനാകും.