ഖത്തറിനെ കണ്ടുപഠിക്കാം; ഇൻറർനെറ്റ് സ്പീഡിൽ ഒന്നാമത്
text_fieldsദോഹ: ലോകത്ത് ഏറ്റവും കൂടുതൽ ഇൻറർനെറ്റ് വേഗമുള്ള രാജ്യമായി ഖത്തർ. 5 ജി സ്പീഡിലുള്ള നെറ്റ്വർക്ക് നൽകി ചരിത്രം കുറിച്ചതിന് പിന്നാലെയാണ് ഖത്തർ വീണ്ടും നേട്ടം സ്വന്തമാക്കുന്നത്. ഉൗക്ല സ്പീഡ് ടെസ്റ്റിലാണ് ഖത്തറിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. സെക്കൻഡിൽ 63.22 എം.ബിയാണ് ഖത്തറിലെ ഇൻറർനെറ്റ് ഡൗൺലോഡ് വേഗം. 16.53 എം.ബി.പി.എസാണ് അപ്ലോഡ് വേഗം.
നോർവേയാണ് ഇൻറർനെറ്റ് വേഗത്തിെൻറ കാര്യത്തിൽ രണ്ടാമത്. സെക്കൻഡിൽ 62.14 എം.ബിയാണ് നോർവയിലെ ഇൻറർനെറ്റ് ഡൗൺലോഡ് വേഗം. അതേ സമയം, രാജ്യാന്തരതലത്തിൽ ശരാശരി ഡൗൺലോഡ് വേഗം സെക്കൻഡിൽ 23.54 എം.ബിയും അപ്ലോഡ് വേഗം സെക്കൻഡിൽ 9.28 എം.ബിയുമാണ്.
ഇൻറർെനറ്റ് വേഗത്തിൽ പുരോഗതി ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ഇന്ത്യ ഇൻറർനെറ്റ് വേഗതയിൽ 109ാം സ്ഥാനത്താണ്. 9.12 എം.ബിയാണ് ഇന്ത്യയിലെ മൊബൈൽ ഇൻറർനെറ്റ് ഡൗൺലോഡ് വേഗം. 3.62 എം.ബിയാണ് അപ്ലോഡ് വേഗം. അതേ സമയം, ബ്രോഡ്ബാൻഡ് ഇൻറർനെറ്റിൽ സിംപ്പൂരാണ് ഒന്നാം സ്ഥാനത്ത്.