Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഎൽ.ഇ.ഡി ടി.വിയുമായി...

എൽ.ഇ.ഡി ടി.വിയുമായി പോരിനൊരുങ്ങി പോളറോയ്​ഡ്​ 

text_fields
bookmark_border
എൽ.ഇ.ഡി ടി.വിയുമായി പോരിനൊരുങ്ങി പോളറോയ്​ഡ്​ 
cancel

വമ്പന്മാർ വില കുറച്ച്​ വിപണി പിടിക്കാൻ ശ്രമിക്കുന്നതിനിടെ എൽ.ഇ.ഡി ടി.വികളും കമ്പ്യൂട്ടർ മോണിറ്ററുകളുമായി പോളറോയ്​ഡ്​ ഇന്ത്യയിലേക്ക്​. കാമറകളുടെ ലോകത്ത്​ അനിഷേധ്യസ്​ഥാനമുള്ള അമേരിക്കൻ കമ്പനി പോളറോയ്​ഡ്​ ഉത്തർപ്രദേശ്​ ആസ്​ഥാനമായ പവർഫുൾ ടെക്​നോളജീസ്​ പ്രൈവറ്റ്​ ലിമിറ്റഡുമായി നിർമാണത്തിന്​ കൂട്ടുകെട്ടുറപ്പിച്ചു. നോയിഡയിലെ ഇവരുടെ ഫാക്​ടറിയിലാണ്​ മോണിറ്ററുകളും ടി.വികളും കൂട്ടിയിണക്കുകയെന്ന്​ പോളറോയ്​ഡ്​ അറിയിച്ചു. ആദ്യഘട്ടത്തിൽ മൂന്ന്​ എൽ.ഇ.ഡി ടി.വികളും മൂന്ന്​ മോണിറ്ററുകളുമാണ്​ പുറത്തിറക്കുക. 

19 ഇഞ്ചിന്​ 7,999 രൂപ, 24 ഇഞ്ചിന്​ 9,499 രൂപ, 32 ഇഞ്ചിന്​ 13,999 രൂപ എന്നിങ്ങനെയാണ്​​ എൽ.ഇ.ഡി ടി.വികളുടെ വില. മോണിറ്ററുകൾക്ക്​ 3,499 രൂപ മുതൽ 4,599 രൂപ വരെയാണ്​. ആമസോൺ വഴി ഒാൺലൈനിലും കടകളിലും ലഭിക്കും. ആഗോള തലത്തിൽ കാമറക്ക്​ പുറമെ ടി.വികൾ, സൺഗ്ലാസ്​, പ്രിൻറർ, ഹെഡ്​ഫോണുകൾ എന്നിവയാണ്​ പോളറോയ്​ഡ്​ നിർമിക്കുന്നത്​. 2016ൽ ഇന്ത്യൻ പങ്കാളിത്തത്തിൽ ഇന്ത്യൻ വിപണിയിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 22,000 കോടിയുടെ​ ഇന്ത്യൻ എൽ.ഇ.ഡി ​ടി.വി വിപണി ലക്ഷ്യമിട്ടാണ്​ പോളറോയ്​ഡി​​െൻറ നീക്കം.

ഇന്ത്യൻ എൽ.ഇ.ഡി ടി.വി വിപണിയുടെ 80 ശതമാനവും കൈയാളുന്ന എൽ.ജി, സാംസങ്​, സോണി എന്നീ കമ്പനികൾ വില 15 ശതമാനത്തോളം കുറച്ച്​ മത്സരം കടുപ്പിച്ചിരിക്കുകയാണ്​. അതേസമയം, ആഗോള തലത്തിൽ വില കുറച്ചിട്ടില്ലെന്നത്​ ശ്രദ്ധേയമാണ്​. 32^42 ഇഞ്ച്​ വലുപ്പമുള്ള ടി.വികളാണ്​ വിൽക്കുന്നതിൽ 55 ശതമാനവും. ചെറുകിട ബ്രാൻഡുകളായ മൈക്രോമാക്​സ്​, ഇൻഡക്​സ്​, ടി.സി.എൽ, ബി.പി.എൽ, സാൻസുയി എന്നിവയിൽനിന്നുള്ള ഭീഷണി ചെറുക്കാനാണ്​ വില കുറച്ചത്​. വൻകിടക്കാരെക്കാൾ 2000 മുതൽ 10,000 വരെ വിലക്കുറവിലാണ്​​ ചെറുകിടക്കാരുടെ വിൽപന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LED TVpoloroid
News Summary - poloroid LED TV
Next Story