ലോക്സഭ തെരഞ്ഞെടുപ്പ്: സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് വാട്സ് ആപ്
text_fieldsന്യൂഡൽഹി: രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്ന ുവെന്ന് വാട്സ് ആപ്. സ്ഥാപിത താൽപര്യങ്ങൾക്കായി വാട്സ് ആപിനെ ദുരുപയോഗം ചെയ്യരുതെന്ന് കമ്പനിയുടെ സീനി യർ എക്സിക്യൂട്ടീവ് അഭ്യർഥിച്ചു. ബുധനാഴ്ചയാണ് വാട്സ് ആപ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയത്.
എന്നാൽ, എതൊക്കെ പാർട്ടികളാണ് വാട്സ് ആപ് ദുരുപയോഗം ചെയ്യുന്നതെന്ന് വ്യക്തമാക്കാൻ കമ്പനി തയാറായിട്ടില്ല. എത് രീതിയിലാണ് പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുന്നതെന്നും അറിയിച്ചിട്ടില്ല. ഒാേട്ടാമാറ്റിക് ടൂളുകൾ ഉപയോഗിച്ച് കൂട്ടത്തോടെ മെസേജുകൾ അയക്കുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്നിവക്കായി രാഷ്ട്രീയ പാർട്ടികൾ വാട്സ് ആപ് ഉപയോഗിക്കുന്നുണ്ട്.
ഇത്തരത്തിൽ ജനങ്ങളെ സ്വാധീനിക്കാനായി ബി.ജെ.പി വൻ തോതിൽ മെസേജുകൾ അയക്കാറുമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് വ്യാജ വാർത്തകൾ വാട്സ് ആപിലൂടെ പ്രചരിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരം നീക്കങ്ങൾ ഇനിയും തുടർന്നാൽ പല സേവനങ്ങളും പിൻവലിക്കേണ്ടി വരുമെന്നാണ് വാട്സ് ആപ് നൽകുന്ന മുന്നറിയിപ്പ്.
