Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഐഫോൺ 11 പ്രോക്ക്​​...

ഐഫോൺ 11 പ്രോക്ക്​​ വെല്ലുവിളിയുമായി പിക്​സൽ 4 സിരീസ്​

text_fields
bookmark_border
PIXAL
cancel

പിക്​സൽ സീരിസിൽ പുതിയ സ്​മാർട്ട്​ഫോണുകൾ അവതരിപ്പിച്ച്​ ഗൂഗ്​ൾ. പിക്​സൽ 4, 4 എക്​സ്​.എൽ എന്നീ ഫോണുകളാണ്​ യു.എസിൽ കമ്പനി പുറത്തിറക്കിയത്​. സ്​നാപ്​​്ഡ്രാഗൺ 855 പ്രൊസസറാണ്​ ഇരു ഫോണുകൾക്ക്​ കരുത്ത്​ പകരുന്നത്​. ആറ്​ ജി.ബിയാണ്​ റാം. 64 ജി.ബി, 128 ജി.ബി സ്​റ്റോറേജ്​ വേരിയൻറുകളിൽ ഫോൺ ലഭ്യമാകും.

5.7 ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയുമായാണ്​ പിക്​സൽ 4 എത്തുന്നത്​​. 1080പി+ ആണ്​ പിക്​സൽ റെസലുഷൻ. ക്യു.എച്ച്​.ഡി പ്ലസ്​ റെസലുഷനോട്​ കൂടിയ 6.3 ഇഞ്ച്​ ഡിസ്​പ്ലേയാണ്​ പിക്​സൽ 4 എക്​സ്​.എല്ലിന്​​. നോച്ചില്ലാത്ത ഡിസ്​പ്ലേയാണ്​ ഫോണുകളിലുണ്ടാവുക. ബാറ്ററി ശേഷി കൂട്ടുന്നതിനായി 90എച്ച്​.സെഡ്​ റിഫ്രഷ്​ റേറ്റും ഫോണിന്​ നൽകിയിട്ടുണ്ട്​. പിക്​സലിൻെറ രണ്ട്​ ഫോണുകൾക്കും ഒരേ കാമറയാണ്​ ഗൂഗ്​ൾ നൽകിയിരിക്കുന്നത്​. ഡ്യുവൽ പിക്​സൽ ഓ​ട്ടോ ഫോക്കസോട്​ കൂടിയ 12 മെഗാപിക്​സലിൻെറ കാമറയും ടെലി​ഫോ​ട്ടോ ലെൻസോട്​ കൂടിയ 16 മെഗാപിക്​സൽ കാമറയും ഫോണിലുണ്ട്​​.

4K ​റെസലുഷനിലുള്ള 30 എഫ്​.പി.എസ്​ വീഡിയോകൾ പിക്​സലിൻെറ കാമറ ഉപയോഗിച്ച്​ റെക്കോർഡ്​ ​ചെയ്യാം. 120 എഫ്​.പി.എസ്​ സ്ലോ മോഷൻ വീഡിയോകൾ 1080 പിക്​സൽ റെസലുഷനിലും റെക്കോർഡ്​ ചെയ്യാം. 8 മെഗാപിക്​സൽ കാമറയാണ്​ സെൽഫിക്കായി നൽകിയിട്ടുള്ളത്​. 2,800 എം.എ.എച്ചാണ്​ പിക്​സൽ 4ൻെറ ബാറ്ററി ശേഷി. 3,700 എം.എ.എച്ചാണ്​ പിക്​സൽ 4 എക്​സ്​.എല്ലിൻെറ ബാറ്ററി ശേഷി. 18W യു.എസ്​.ബി ഫാസ്​റ്റ്​ ചാർജിങ്ങിനെയും ഫോണുകൾ പിന്തുണക്കും. പിക്​സൽ ​4ൻെറ 64 ജി.ബി വേരിയൻറിന്​ 799 ഡോളറാണ്​ വില. പിക്​സൽ 4 എക്​സ്​.എല്ലിന്​ 899 ഡോളറും നൽകണം. ഇരു മോഡലുകളുടെയും 128 ജി.ബി വേരിയൻറിന്​ 100 ഡോളർ അധികമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newsPixal 4Pixal 4 xlTechnology News
News Summary - Pixel 4 Announcement-Technology
Next Story