ട്രെയിൻ യാത്ര: പരാതി നൽകാൻ മൊബൈൽ ആപ്
text_fieldsന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ പരാതി നൽകാൻ യാത്രക്കാർ അടുത്ത റെയിൽവേ സ്റ്റേഷൻ വരെ കാത്തിരിക്കേണ്ട. മൊബൈൽ ആപ് വഴി പരാതി സമർപ്പിക്കാൻ റെയിൽവേ സൗകര്യമൊരുക്കും. ലൈംഗിക അതിക്രമം, മോഷണം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം എന്നിവയിൽ പരാതി നൽകിയാൽ റെയിൽവേ സുരക്ഷസേന ഉടൻ നടപടിയെടുക്കുമെന്ന് ആർ.പി.എഫ് ഡയറക്ടർ ജനറൽ അരുൺകുമാർ പറഞ്ഞു.
‘സീറോ എഫ്.െഎ.ആർ’ എന്ന പേരിൽ ആദ്യഘട്ടമായി മധ്യപ്രദേശിൽ നടപ്പാക്കിയ പദ്ധതി രാജ്യവ്യാപകമാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. പരാതിയിൽ ഇടപെട്ട ശേഷം പിന്നീട് തുടർനടപടിക്കായി സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുക്കും. നടപടിക്രമം ഒഴിവാക്കി പെെട്ടന്ന് ഇടപെടാൻ ഇനി ആർ.പി.എഫിന് സാധിക്കും. ദുരിതത്തിലാകുന്ന സ്ത്രീകൾക്ക് ഉപയോഗിക്കാൻ ‘ആപി’ൽ പ്രത്യേക ബട്ടനുമുണ്ടാകും.
