സൈബർ ലോകം ആഘോഷമാക്കി ‘ഇമോജി ദിനം’
text_fieldsന്യൂഡൽഹി: സൈബർ ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയ ഒന്നാണ് ‘ഇമോജികൾ’. വാക്കുകൾക്ക് പകരാനാകാത്ത സംവേദനങ്ങളും മനോവികാരങ്ങളും കൈമാറാമെന്നതാണ് ഇവയുടെ സവിശേഷത. സൈബറിടങ്ങളിലെ ചാറ്റിലും പോസ്റ്റിലും കമൻറിലുമെല്ലാം ലളിതമായും തമാശരൂപേണയും കാര്യങ്ങൾ അവതരിപ്പിക്കാൻ സഹായിക്കുന്ന ആ ഇത്തിരി കുഞ്ഞന്മാരുടെ ദിനമായിരുന്നു ചൊവ്വാഴ്ച. ഇമോജിപീഡിയ സ്ഥാപകനായ ജെറമി ബര്‍ജ് ആണ് ജൂലൈ 17 ഇമോജി ദിനമായി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത്.
തങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ ഇമേജികൾക്കായുള്ള ദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സമൂഹമാധ്യമ ഭീമന്മാരായ ആപ്പിളും ഫേസ്ബുക്കും ട്വിറ്ററും. പുതുതായി 70 പുതിയ ഇമോജികളാണ് ആപ്പിൾ പുറത്തിറക്കിയത്. ഫേസ്ബുക്ക് മെസഞ്ചർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കൂടുതൽ ഉപയോഗിക്കപ്പെടുന്നത് ഹൃദയാകൃതിയിലുള്ള ഇമോജിയാണ്. പ്രചാരത്തിലുള്ള 2800ലധികം ഇമോജികളിൽ 2300 ഉം എല്ലാ ദിവസവും ഉപയോഗിക്കപ്പെടുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
അക്ഷരങ്ങളില്ലാതെ ഇമോജികൾ മാത്രമടങ്ങിയ 900 ദശലക്ഷം സന്ദേശങ്ങൾ പ്രതിദിനം അയക്കപ്പെടുന്നുണ്ട്. ഫേസ്ബുക്കിൽ മാത്രം 700 ദശലക്ഷം. കാമറ ഫ്രെയിമിെൻറ ആകൃതിയിലുള്ളതടക്കമുള്ള പുതിയ ഇമോജികൾ ഉടൻ തന്നെ മെസഞ്ചറിെൻറയും ഫേസ്ബുക്കിെൻറയും ഭാഗമാകും. ഒാക്സ്ഫഡ് ഡിക്ഷനറി 2015ൽ ‘വേൾഡ് ഒാഫ് ദി ഇയർ’ ആയി തെരഞ്ഞെടുത്തത് ഇമോജിയായിരുന്നു. ഇമോജി ശരിക്കും ആൾ ജപ്പാനാണ്. ‘ഇ’ എന്നാല്‍ ചിത്രവും ‘മോജി’ എന്നാല്‍ അക്ഷരവുമാണ് ജാപ്പനീസില്‍ അർഥമാക്കുന്നത്.