ഒപ്ര വിൻഫ്രിയും ആപ്പിളും കരാറായി
text_fieldsലോസ് ആഞ്ജലസ്: പ്രശസ്ത ടി.വി അവതാരികയും ലോകത്തിലെ ശക്തയായ വനിതകളിൽ ഒരാളുമായ ഒപ്ര വിൻഫ്രി ഉള്ളടക്ക ൈകമാറ്റത്തിനായി ടെക് ഭീമന്മാരായ ആപ്പിളുമായി കരാറിൽ ഒപ്പുവെച്ചു. ആമസോൺ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഭീമന്മാരോട് പോരടിച്ചാണ് 64കാരിയായ വിൻഫ്രിയുടെ പരിപാടികളും മറ്റും ലൈവായി സ്ട്രീം ചെയ്യാനുള്ള കരാർ ആപ്പിൾ സ്വന്തമാക്കിയത്.
സിനിമ, ടി.വി, ആപ്പുകൾ, ബുക്ക് എന്നുതുടങ്ങി എല്ലാ ഉള്ളടക്കങ്ങളും ആപ്പിളിെൻറ പ്രതലത്തിലൂടെ ഇനി എളുപ്പത്തിൽ ജനങ്ങളിലേക്കെത്തും. എന്നാൽ ഇടപാടിെൻറ മൂല്യത്തെക്കുറിച്ചും മറ്റു വ്യവസ്ഥകളെ കുറിച്ചും വെളിപ്പെടുത്തിയിട്ടില്ല. കരാറിലേർപ്പെട്ടാലും വിൻഫ്രിക്ക് താൻ 2011ൽ ഡിസ്കവറിയുമായി ചേർന്ന് തുടക്കമിട്ട ഒ.ഡബ്ല്യു.എൻ ചാനലിെൻറ സി.ഇ.ഒ ആയി തുടരാൻ സാധിക്കും.
കഴിഞ്ഞ ഡിസംബറിലായിരുന്നു വിൻഫ്രി ചാനലുമായുള്ള കരാർ 2025 വരെ നീട്ടിയത്. ഒ.ഡബ്ല്യു.എൻ ചാനലുമായി കരാർ നിലനിൽക്കുന്നതിനാൽ പരിമിതമായ സാഹചര്യത്തിൽ അവർക്ക് കാമറയുടെ മുന്നിലെത്താമെന്ന് ആപ്പിൾ പറഞ്ഞു.