Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഇന്ത്യയിലും 5...

ഇന്ത്യയിലും 5 ജിയെത്തുന്നു

text_fields
bookmark_border
5G-SMARTPHONE-23
cancel

ഇന്ത്യയിലും 5 ജി സാ​േങ്കതികവിദ്യയെത്തുന്നു. ​മൊബൈൽ ഫോൺ നിർമാതാക്കളായ വൺ​പ്ലസ്സ്​ ക്വാൽകോമുമായി ചേർന്ന്​ 5 ജി ടെക്​നോളജിയുടെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചതായി അറിയിച്ചു. സ്​നാപ്​ഡ്രാഗൺ 855​​െൻറ കരുത്തിൽ 5 ജി സാ​േങ്കതിക വിദ്യയോട്​ കൂടി എത്തുന്ന ഫോൺ വൺ പ്ലസ് പ്രോടൈപ്പ്​ ഫോൺ​ ബാഴ്​സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു.

2016 മുതൽ 5 ജി സാ​േങ്കതികവിദ്യയുടെ പരീക്ഷണം വൺ പ്ലസ്​ ആരംഭിച്ചിരുന്നു. 2017 മുതൽ ക്വാൽകോമുമായി ചേർന്ന്​ 5ജി നെറ്റ്​വർക്കിനെ പിന്തുണക്കുന്ന ഫോൺ പുറത്തിറക്കാനുള്ള നീക്കങ്ങളുമായി വൺ പ്ലസ്​ എത്തിയിരുന്നു. 2018ലാണ്​ ഇതി​​െൻറ ആദ്യഘട്ടം വിജയിപ്പിക്കാൻ വൺ പ്ലസിന്​ കഴിഞ്ഞത്​.

സ്​നാപ്​ഡ്രാഗൺ 855​​െൻറ കരുത്തിലെത്തുന്ന പുതിയ ഫോൺ എം.​െഎ 9 ഷവോമി നേരത്തെ പുറത്തിറക്കിയിരുന്നു. എന്നാൽ, ഫോൺ 5 ജി സാ​േങ്കതികവിദ്യയെ പിന്തുണച്ചിരുന്നില്ല. അങ്ങനെയാണെങ്കിൽ വൺ പ്ലസായിരിക്കും 5 ജിയെ പിന്തുണക്കുന്ന ആദ്യ ഫോൺ പുറത്തിറക്കുക സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:one plusmobilesmalayalam news5G Smart phoneTechnology News
News Summary - OnePlus, Qualcomm to Start 5G Trials in India-Technology
Next Story