മൂന്ന് പിൻ കാമറകളുമായി വൺ പ്ലസ് 7
text_fieldsവൺ പ്ലസിൻെറ ഏറ്റവും പുതിയ ഫോൺ മെയ് 14ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി ഫോണിനെ കുറിച്ചുള്ള നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് മൂന്ന് പ ിൻ കാമറകൾ വൺ പ്ലസ് 7ന് ഉണ്ടാവും.

ടെലിഫോട്ടോ ലെൻസോട് കൂടിയ 48 മെഗാപിക്സലിൻെറ കാമറയായായിരിക്കും വൺ പ്ലസ് 7 സീരിസിലെ അടിസ്ഥാന കാമറ. വൺ പ്ലസ് 7 പ്രോക്കൊപ്പം മൂന്ന് കാമറകളും വൺ പ്ലസ് 7നൊപ്പം രണ്ട് കാമറകളും ഉണ്ടാവും. 6.67 ഇഞ്ച് സൂപ്പർ ഒപ്റ്റിക് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. സ്നാപ്ഡ്രാഗൺ 855 ഒക്ടാകോർ പ്രൊസസറാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ ഓക്സിജൻ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം.
ഫോണിൻെറ ഏട്ട് ജി.ബി റാം 256 ജി.ബി സ്റ്റോറേജിന് 58,500 രൂപയായിരിക്കും വില. 12 ജി.ബി റാം 256 ജി.ബി സ്റ്റോറേജ് വേരിയൻറിന് 64,000 രൂപയായിരിക്കും വില. എന്നാൽ, അടിസ്ഥാന മോഡലിൻെറ വില വിവരം പുറത്ത് വന്നിട്ടില്ല.