വൺ പ്ലസ്​ 7 പ്രോയിൽ പ്രശ്​നം; പരാതിയുമായി ഉപയോക്​താക്കൾ

13:12 PM
11/07/2019
ONE-PLUS-7-PRO-11-7-19

പുറത്തിറങ്ങിയതിന്​ പിന്നാലെ വൺ പ്ലസിൻെറ 7 പ്രോയിൽ ബഗ്ഗുണ്ടെന്ന്​ ഉപഭോക്​താക്കളുടെ വ്യാപക പരാതി. ഉ​പയോഗത്തിനിടെ ഫോൺ ഷട്ട്​ഡൗൺ ആകുന്നുവെന്നും റീബൂട്ട്​ ആവുന്നുവെന്നുമാണ്​ പരാതി. വൺ പ്ലസിൻെറ ചില ഒാൺലൈൻ ഫോറങ്ങളിലാണ്​ ഉപയോക്​താക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്​.

ഫോൺ ഷട്ട്​ഡൗൺ ആയാൽ പിന്നീട്​ വോള്യം കീയും പവർ കീയും ഒരുമിച്ച്​ അമർത്തിയാൽ മാത്രമേ റീ സ്​റ്റാർട്ട്​ ആവുകയുള്ളു. അതേ സമയം, ചില ഉപയോക്​താക്കൾ മാത്രമാണ്​ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്നാണ്​ വൺ പ്ലസ്​ വാദിക്കുന്നത്​. 


വൺ പ്ലസ്​ അവരുടെ ഏറ്റവും പുതിയ ഫോണായ 7 പ്രോക്ക്​ ഓക്​സിജൻ 9.5.9 അപ്​ഡേറ്റ്​ നൽകിയിരുന്നു. കാമറക്കുൾപ്പടെയുള്ള ചില പ്രശ്​നങ്ങൾ ഈ അപ്​ഡേറ്റിൽ പരിഹരിച്ചിരുന്നു. എന്നാൽ ഫോൺ പെ​ട്ടെന്ന്​ ഷട്ട്​ഡൗൺ ആകുന്നത്​ പരിഹരിക്കാൻ ഈ അപ്​ഡേറ്റിനും സാധിച്ചിട്ടില്ല.

Loading...
COMMENTS