മൂന്ന്​ കാമറകളുമായി വൺ പ്ലസ്​ 6Tയെത്തും

13:04 PM
14/09/2018
one-plus-6t

മൂന്ന്​ പിൻ കാമറുകളുമായി വൺ പ്ലസ്​ 6T ഇന്ത്യൻ വിപണിയിലെത്തുമെന്ന്​ റിപ്പോർട്ട്​. ഇതിൽ രണ്ടെണ്ണം സാധാരണ കാമറകളായിരിക്കും. മൂന്നാമത്തേത്​ 3 ഡി ചിത്രങ്ങളും ആഗ്​​െമ​ൻറഡ്​ റിയാലിറ്റിക്കായും ഉപയോഗിക്കുന്ന സെൻസർ ആയിരിക്കും. 

ഡിസ്​പ്ലേ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വൺ പ്ലസ്​ 6മായി സാമ്യമുള്ള മോഡലായിരിക്കും 6Tയെന്നാണ്​ പ്രതീക്ഷ. ക്വാൽകോമി​​​െൻറ സ്​നാപ്​ഡ്രാഗൺ 845 പ്രൊസസറായിരിക്കും കരുത്ത്​ പകരുക. എട്ട്​ ജി.ബി റാമും 256 ജി.ബി മെമ്മറിയുമായിരിക്കും ഫോണിലുണ്ടാവുക. ഒാക്സി​ജൻ ഒ.എസ്​ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ്​ പൈയാണ്​ 6ടിയിലെ ഒാപ്പറേറ്റിങ്​ സിസ്​റ്റം. 

ദീപാവലിയോട്​ അനുബന്ധിച്ച്​ വൺ പ്ലസ്​ 6T പുറത്തിറങ്ങുമെന്നാണ്​ പ്രതീക്ഷ. 34 ,999 രൂപ മുതൽ 37,999 രൂപ വരെയായിരിക്കും വൺ പ്ലസ്​ 6 ടിയുടെ ഇന്ത്യൻ വില എന്നാണ്​ റിപ്പോർട്ടുകൾ.

Loading...
COMMENTS