ബി.എസ്.എന്‍.എല്‍ വരിക്കാർ ഒക്ടോബറോടെ ഒരുകോടി
text_fieldsതിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണം ഒക്ടോബറോടെ ഒരുകോടി കടക്കുെമന്ന് ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇക്കൊല്ലം തന്നെ 4ജി നടപ്പാക്കാനാകും. എല്ലാ ബ്രോഡ്ബാൻറ് ഇൻറര്‍നെറ്റ് പ്ലാനുകളുടെയും ഉയര്‍ന്ന വേഗതയിലുള്ള ഉപയോഗപരിധി കൂട്ടി. 675 രൂപ മുതലുള്ള എല്ലാ പ്ലാനുകളുടെയും ഉയര്‍ന്ന വേഗപരിധിക്ക് ശേഷമുള്ള വേഗത രണ്ട് എം.ബി.പി.എസായി ഉയര്‍ത്തിയിട്ടുണ്ട്.
ബ്രോഡ്ബാന്‍ഡ് വേഗത പുനഃസ്ഥാപിക്കുന്നതിനുള്ള ടോപ്അപ് ചാര്‍ജിെൻറ നിരക്കും കുറച്ചു. ലാന്‍ഡ്ലൈന്‍ ജനറല്‍ പ്ലാനിലെ സൗജന്യ കോളുകളുടെ എണ്ണം ഉയര്‍ത്തി. മാസവാടകക്ക് തുല്യമായ എണ്ണം സൗജന്യ കോളുകൾ ലഭിക്കും. 299 രൂപയുടെ പുതിയ ലാൻഡ് ലൈന്‍ പ്ലാനില്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും 250 സൗജന്യ കോളുകള്‍ ലഭ്യമാകും.
പുതിയ ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ ടു ഹോം വരിക്കാര്‍ക്ക് ഇൻസ്റ്റലേഷന് തുക ഈടാക്കാതെ കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതി ഒരുവര്‍ഷത്തേക്കുകൂടി നീട്ടി. സംസ്ഥാനത്തെ 1440 എക്സ്ചേഞ്ചുകളും പുതുതലമുറ എക്സ്ചേഞ്ചുകളാക്കുന്നതിെൻറ പ്രവര്‍ത്തനം തുടങ്ങി.
നഗരങ്ങളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിച്ച് സുരക്ഷ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന പദ്ധതിക്കും തുടക്കംകുറിച്ചു. പൊലീസുമായി ചേര്‍ന്നുള്ള പദ്ധതി കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക.
ഇതോടൊപ്പം കൊച്ചി, തിരുവനന്തപുരം ജില്ലകളിലെ സ്മാർട്ട് സിറ്റി പ്രോജക്ടുമായി ബി.എസ്.എൻ.എൽ സഹകരിക്കുമെന്നും ഡോ. ടി.പി. മാത്യു പറഞ്ഞു.