െഎഫോൺ 7ന് 20,000 രൂപ കുറവ്; ആപ്പിൾ മോഡലുകൾക്ക് ഒാഫറുമായി ഫ്ലിപ്കാർട്ട്
text_fieldsമുംബൈ: പ്രമുഖ ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാർട്ട് ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് വൻ വില കുറവ് പ്രഖ്യാപിചു. ആപ്പിളിെൻറ ബേസ് മോഡലായ െഎഫോൺ 5 എസ് മുതൽ പ്രിമീയം മോഡലായ െഎഫോൺ 7ന് വരെ ഡിസകൗണ്ട് ലഭ്യമാണ്.
ആപ്പിളിെൻറ പ്രീമിയം മോഡലായ െഎഫോൺ 7ന് 256 ജി.ബി വേരിയൻറിന് 20,000 രൂപയാണ് കുറവ്. െഎഫോൺ 7ൻ സിൽവർ, ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്, ഗോൾഡ് റോസ് ഗോൾഡ് എന്നീ വേരിയൻറ് ഹാൻഡ്സെറ്റുകൾ 59,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിന് പുറമേ എക്സേഞ്ച് ഒാഫറായായി 19,000 രൂപയും ലഭിക്കും. എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക് എന്നിവയുടെ ക്രഡിറ്റ് ഉപയോഗിക്കുന്നവർക്ക് വിലയിൽ അഞ്ച് ശതമാനത്തിെൻറ അധിക കിഴിവും ലഭിക്കും.
െഎഫോൺ 6 (16 ജി.ബി) ഹാൻഡ്സെറ്റിന് 25,990 രൂപയ്ക്ക് വാങ്ങാം. െഎഫോൺ എസ്.ഇ, െഎഫോൺ 5 എസ് ഹാൻഡ്സെറ്റുകൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 54,990 രൂപയാണ് ആപ്പിൾ മാക്ബുക്ക് പ്രോയുടെ വില. 10 ശതമാനത്തിെൻറ ഇളവാണ് മാക്ബുക്ക് പ്രോക്ക് ലഭിക്കുന്നത്.