Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightെഎ.ടി മേഖലയിലെ...

െഎ.ടി മേഖലയിലെ പ്രതിസന്ധിക്ക്​ പരിഹാരവുമായി ഇൻഫോസിസ്​ സഹസ്ഥാപകൻ

text_fields
bookmark_border
െഎ.ടി മേഖലയിലെ പ്രതിസന്ധിക്ക്​ പരിഹാരവുമായി ഇൻഫോസിസ്​ സഹസ്ഥാപകൻ
cancel

ബംഗളൂരു: രാജ്യത്തെ ​െഎ.ടി മേഖല കടുത്ത പ്രതിസന്ധിയിലേക്ക്​ നീങ്ങുകയാണെന്ന വാർത്തകൾക്കിടെ ​ഇതിന്​ പരിഹാര നിർദ്ദേശവുമായി ഇൻഫോസിസ്​ സഹസ്ഥാപകൻ നാരായണ മൂർത്തി. കമ്പനികളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തി​ൽ കുറവ്​ വരുത്തി ജൂനിയർ എക്​സിക്യൂട്ടിവ്​ ഉൾപ്പടെയുള്ള താഴെ തട്ടിലുള്ള തസ്​തികകളിൽ ജോലി​ ചെയ്യുന്നവരെ പിരിച്ച്​ വിടുന്നത്​ ഒഴിവാക്കണമെന്നാണ്​ നാരായണ മൂർത്തിയുടെ അഭിപ്രായം​.

യുവാക്കളുടെ തൊഴിൽ ​ സംരക്ഷിച്ചേ മതിയാകു. ഇതിനായി സീനിയർ മാനേജ്​മ​െൻറ്​ തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ചില വിട്ട്​വീഴ്​ചകൾക്ക്​ തയാറാവണം. ശമ്പളം കുറക്കുന്നത്​ ഉൾപ്പടെയുള്ള കാര്യങ്ങ​ൾക്ക്​ ഇവർ പരിഗണക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

2001ൽ കമ്പനിയിൽ പ്രതിസന്ധിയുണ്ടായപ്പോൾ ഇൻഫോസിസിലെ ഉയർന്ന തസ്​തികയിലുള്ള ജീവനക്കാർ ഒരുമിച്ചിരിക്കുകയും യുവാക്കൾക്കായി വിട്ട്​വീഴ്​ചക്ക്​ തയാറാവുകയുമായിരുന്നുവെന്ന​ും നാരായണമൂർത്തി പറഞ്ഞു. കഴിഞ്ഞ കുറച്ച്​ മാസങ്ങൾക്ക്​ മുമ്പ്​ ഇൻഫോസിസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പള വർധനവിനെതിരെ നാരായണ മൂർത്തി  രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇവരുടെ ശമ്പളത്തിൽ കുറവ്​ വരുത്തി താഴെ തട്ടിലുള്ള ജീവനക്കാരുടെ തൊഴിലുകൾ സംരക്ഷിക്കണമെന്ന വാദം അദ്ദേഹം ഉയർത്തിയിരിക്കുന്നതെന്നും ശ്രദ്ധയമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infosysnarayana murthy
News Summary - Not Fair To Send Young Recruits Home, Take Pay Cuts: Narayana Murthy
Next Story