ആറിഞ്ച് ഡിസ്പ്ലേയുമായി നോക്കിയ 3.1 പ്ലസ്
text_fieldsമുംബൈ: ആറിഞ്ചിെൻറ വലിയ ഡിസ്പ്ലേയുമായി നോക്കിയയുടെ ഏറ്റവും പുതിയ ഫോൺ 3.1 പ്ലസ് പുറത്തിറങ്ങി. ഫോണിെൻറ അടിസ്ഥാന വകഭേദത്തിന് ഏകദേശം 11,499 രൂപയും ഉയർന്ന വകഭേദത്തിന് 13,600 രൂപയുമായിരിക്കും വില. ഒക്ടോബർ മാസത്തിൽ തന്നെ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
ആറ് ഇഞ്ച് എച്ച്.ഡി പ്ലസ് െഎ.പി.എസ് ഡിസ്പ്ലേയാണ് 3.1 പ്ലസിന്. മീഡിയടെകിെൻറ ഹീലിയോ P22 ഒക്ടാകോർ പ്രൊസസറാണ് കരുത്ത് പകരുന്നത്. 2/16 ജി.ബി സ്റ്റോറേജ് വേരിയൻറിലും 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ് വേരിയൻറിലും ഫോൺ വിപണിയിലെത്തും. 13,5 മെഗാപിക്സലുകളുടെ ഇരട്ട പിൻ കാമറകളാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ട് മെഗാപിക്ലിേൻറതാണ് മുൻ കാമറ. 3000 എം.എ.എച്ച് ബാറ്ററിയും നൽകിയിരിക്കുന്നു.
ഇതിനൊപ്പം 4ജി വോൾട്ട് നെറ്റ്വർക്കിനെ പിന്തുണക്കുന്ന 8110 എന്ന ഫീച്ചർ ഫോണും നോക്കിയ പുറത്തിറക്കി. 5999 രൂപയായിരിക്കും പുതിയ ഫോണിെൻറ വില. ഒക്ടോബർ 24 മുതൽ ഫോൺ ഇന്ത്യൻ വിപണിയിലെത്തും. ജിയോ ഫോണിന് സമാനമാണ് നോക്കിയയുടെ പുതിയ ഫോണും. 512 എം.ബി റാം,നാല് ജി.ബി സ്റ്റോറേജ് 2.45 ക്യു.വി.ജി.എ ഡിസ്പ്ലേ, 1.1 ജിഗാഹെഡ്സ് ക്വാൽകോം സ്നാപ്്ഡ്രാഗൺ 205 പ്രൊസസർ, 2 മെഗാപിക്സൽ കാമറ എന്നിവയെല്ലാമാണ് നോക്കിയയുടെ ഫീച്ചർ ഫോണിെൻറ പ്രധാന പ്രത്യേകതകൾ.