നോക്കിയ വില കുറഞ്ഞ ആൻഡ്രോയിഡ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കി
text_fieldsനോക്കിയ ഏറ്റവും വില കുറഞ്ഞ ആൻഡ്രോയിഡ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ആൻഡ്രോയിഡ് ഒറിയോ ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന ഫോണാണ് പുറത്തിറക്കിയത്. ഗൂഗ്ളിെൻറ പ്രധാന ആപുകളായ മാപ്പ്, മെയിൽ തുടങ്ങിയവയുടെ ചെറുപതിപ്പുകൾ ഫോണിൽ ലഭ്യമാവുമെന്നാണ് വിവരം. നോക്കിയ 1 ആണ് കമ്പനി പുതുതായി പുറത്തിറക്കിയ ഫോൺ.
4.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 1.1 ജിഗാഹെഡ്സ് ക്വാഡ് കോർ മീഡിയടെക് പ്രോസസറാണ് കരുത്ത് പകരുന്നത്. 1 ജി.ബിയാണ് റാം. 5 മെഗാപിക്സലാണ് കാമറ. പിന്നിൽ എൽ.ഇ.ഡി ഫ്ലാഷും നൽകിയിരിക്കുന്നു. രണ്ട് മെഗാപിക്സലിേൻറതാണ് മുൻ കാമറ. എട്ട് ജി.ബിയാണ് സ്റ്റോറേജ് ഇത് 128 ജി.ബി വരെ ദീർഘിപ്പിക്കാം.
4 ജി വോൾട്ടാണ് കണ്ക്ടിവിറ്റിക്കായി നൽകിയിരിക്കുന്നത്. വൈ-ഫൈ, ബ്ലൂടുത്ത് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. 2150 എം.എ.എച്ചിെൻറ ബാറ്ററിയാണ് ഉണ്ടാവുക. 9 മണിക്കുർ ടോക്ടൈമും 15 ദിവസം സ്റ്റാൻറ്ബൈ ടൈമും ബാറ്ററി നൽകും. 5499 രൂപയാണ് ഫോണിെൻറ വില. എന്നാൽ ഫോണിനൊപ്പം 60 ജി.ബിയുടെ അധിക ഡാറ്റയും 2200 രൂപയുടെ കാഷ്ബാക്കും റിലയൻസ് ജിയോ നൽകുന്നുണ്ട്. റെഡ്ബസ് വഴി ഫോൺ ബുക്ക് ചെയ്യുന്നവർക്ക് 20 ശതമാനം ഡിസ്കൗണ്ടും നൽകും.
