അക്കൗണ്ട് തുറക്കാൻ ആധാർ വേണ്ട; വാർത്ത നിഷേധിച്ച് ഫേസ്ബുക്ക്
text_fieldsന്യൂഡല്‍ഹി: പുതിയ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വേണ്ടി വരുമെന്ന വാര്‍ത്തകൾ നിഷേധിച്ച് ഫേസ്ബുക്ക്. ബുധനാഴ്ച്ച സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചത് വ്യാജ വാർത്തയായിരുന്നെന്നും സംഭവത്തിെൻറ സത്യാവസ്ഥ മറ്റൊന്നാണെന്നുമാണ് ഫേസ്ബുക്ക് പറയുന്നത്.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേര് ആധാറിലുള്ളത് പോലെ നൽകാൻ ആവശ്യപ്പെട്ടതാണ് മറ്റൊരു അർത്ഥത്തിൽ വ്യഖ്യാനിച്ച് വാർത്തകളായി പരന്നതതെന്ന് ഫേസ്ബുക്ക് പറയുന്നു. ഇന്ത്യയിലെ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രം പരീക്ഷിച്ച സംവിധാനം തുടരാൻ ഉദ്ദേശമില്ലെന്നും ബ്ലോഗ് പോസ്റ്റിൽ ഫേസ്ബുക്ക് വ്യക്തമാക്കി.
പുതിയ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചപ്പോൾ ആധാറിലുള്ള പോലെ പേര് ചോദിച്ചുവെന്നും ഇത് ഭാവിയിൽ ആധാറിലുള്ള വിവരങ്ങൾ അനുസരിച്ച് ഫേസ്ബുക്ക് അക്കൗണ്ട് തുറക്കേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്ന വിധത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ അതൊന്നും ശരിയല്ലെന്നും ആധാർ പ്രകാരമുള്ള പേര് നൽകിയാൽ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നത് കൊണ്ടാണ് ആവശ്യപ്പെട്ടതെന്നും ഫേസ്ബുക്ക് പറയുന്നു.
ഇത് അക്കൗണ്ടിൽ യഥാർത്ഥ നാമം നൽകാനുള്ള നിർദ്ദേശത്തിെൻറ ഭാഗമായുള്ളതാണ്. ഇനി ഇത്തരിത്തിൽ ആധാർ സംബന്ധമായുള്ള വിവരങ്ങൾ ചോദിക്കില്ലെന്നും ഫേസ്ബുക്ക് ഉറപ്പ് നൽകി.