Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമ വാർത്തകൾ തെറ്റ്; ജീവനക്കാരെ പിരിച്ച് വിടില്ലെന്ന് ബി.എസ്.എൻ.എൽ
text_fieldsbookmark_border
ന്യൂഡൽഹി: ജീവനക്കാരെ പിരിച്ച് വിടാനോ പെൻഷൻ പ്രായം കുറക്കാനോ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. സാമ്പത്തികമായ പ്രശ്നം മൂലം ജീവനക്കാരെ പിരിച്ച് വിടുകയോ പെൻഷൻ പ്രായം കുറക്കുകയോ ചെയ്യില്ലെന്ന് കമ്പനി സി.ഇ.ഒ അനുപം ശ്രീവാസ്തവ ട്വിറ്ററിലൂടെ അറിയിച്ചു.
ബി.എസ്.എൻ.എൽ 54,000 ജീവനക്കാരെ പിരിച്ചു വിടുമെന്നും പെൻഷൻ 60ൽ നിന്ന് 58 ആക്കി ചുരുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ആകർഷകമായ ഓഫറുകൾ നൽകി ജീവനക്കാരെ വി.ആർ.എസ് എടുക്കാൻ കമ്പനി പ്രേരിപ്പിക്കുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. 1.76 ലക്ഷം ജീവനക്കാരാണ് ബി.എസ്.എൻ.എല്ലിൽ നിലവിലുള്ളത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബി.എസ്.എൻ.എൽ അഭിമുഖീകരിക്കുന്നത്. പ്രതിസന്ധി മൂലം ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും സാധിച്ചിട്ടില്ല.
Next Story
