Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപത്രങ്ങൾ...

പത്രങ്ങൾ അര​െങ്ങാഴിയുന്നു; വാർത്ത വിറ്റ്​ ഗൂഗിൾ നേടിയത്​ 33,000 കോടി

text_fields
bookmark_border
പത്രങ്ങൾ അര​െങ്ങാഴിയുന്നു; വാർത്ത വിറ്റ്​ ഗൂഗിൾ നേടിയത്​ 33,000 കോടി
cancel
വാ​ഷി​ങ്​​ട​ൺ: പു​ത്ത​ൻ സാ​​ങ്കേ​തി​ക​ത​ക​ൾ വി​പ​ണി പി​ടി​ച്ച​തോ​ടെ പ​ത്ര​സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക​മെ​മ്പാ​ ടും പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടും വാ​ർ​ത്ത വി​റ്റ്​ ഗൂ​ഗി​ൾ ക​ഴി​ഞ്ഞ വ​ർ​ഷം നേ​ടി​യ​ത്​ 470 കോ​ടി ഡോ​ള​ർ (ഏ​ക ​ദേ​ശം 33,000 കോ​ടി രൂ​പ). അ​മേ​രി​ക്ക​യി​ൽ മൊ​ത്തം പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തോ​ളം വ​രും ഇൗ ​തു​ക. ​

ഡി​ജി​റ്റ​ൽ പ​ര​സ്യ​ങ്ങ​ൾ വ​ഴി അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ​വ്യ​വ​സാ​യ​ത്തി​ന്​ 2018ൽ ​വ​രു​മാ​നം 510 കോ​ടി ഡോ​ള​ർ (35,500 കോ​ടി രൂ​പ) ആ​ണ്. 2000 പ്ര​മു​ഖ പ​ത്ര​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യ ‘ന്യൂ​സ്​ മീ​ഡി​യ അ​ല​യ​ൻ​സ്​’ എ​ന്ന സ്​​ഥാ​പ​നം ത​യാ​റാ​ക്കി​യ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വ​രു​മാ​ന വ്യ​ത്യാ​സ​മു​ള്ള​ത്. ഗൂ​ഗി​ളി​ൽ വാ​ർ​ത്ത ​െത​ര​യു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മ​റി​ച്ചു​വി​റ്റ്​ മാ​തൃ​സ്ഥാ​പ​ന​മാ​യ ആ​ൽ​ഫ​ബെ​റ്റ്​ നേ​ടു​ന്ന തു​ക കൂ​ടി ചേ​ർ​ത്താ​ൽ അ​മേ​രി​ക്ക​ൻ ഇ​ൻ​റ​ർ​നെ​റ്റ്​ ഭീ​മ​​െൻറ വ​രു​മാ​നം പി​ന്നെ​യും ഉ​യ​രും.

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സെ​ർ​ച്​ എ​ൻ​ജി​നാ​യ ഗൂ​ഗി​ളി​​ൽ ​െത​ര​യു​ന്ന​വ​രി​ൽ 40 ശ​ത​മാ​ന​വും വാ​ർ​ത്ത​ക​ളാ​ണ്​ പ​ര​തു​ന്ന​ത്. ഇ​വ​യാ​ക​​ട്ടെ, ഗൂ​ഗി​ൾ നേ​രി​ട്ട്​ ന​ൽ​കു​ന്ന​വ​യു​മ​ല്ല. 2004നു ​ശേ​ഷം യു.​എ​സി​ലെ പ്രാ​ദേ​ശി​ക പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഞ്ചി​ലൊ​ന്നും അ​ട​ച്ചു​പൂ​ട്ടി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2008 മു​ത​ൽ 2017 വ​രെ കാ​ല​യ​ള​വി​ൽ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ലി​ൽ 23 ശ​ത​മാ​നം കു​റ​വു​വ​ന്ന​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlenewspapersgoogle news
News Summary - Newspapers shut but Google made $4.7bn from news
Next Story