ഇൻറർനെറ്റ് ഉപയോഗിക്കാൻ പുതു പ്ലാനുമായി ബി.എസ്.എൻ.എൽ
text_fieldsന്യൂഡൽഹി: പ്രതിസന്ധികൾക്കിടയിലും ഇൻറർനെറ്റ് ഉപയോഗിക്കുന്നവർക്കായി ബി.എസ്.എൻ.എൽ പുതിയ പ്ലാൻ അവതരിപ്പിച്ച ു. കേരള സർക്കിളിലാണ് പുതിയ പ്ലാൻ ലഭ്യമാവുക. 1345 രൂപക്ക് ഒരു വർഷത്തേക്ക് പരിധിയില്ലാത്ത ഇൻറർനെറ്റ് സേവനം നൽകുന്ന പ്ലാനാണ് ബി.എസ്.എൻ.എൽ അവതരിപ്പിച്ചത്.
പ്രതിദിനം 1.5 ജി.ബി എന്ന രീതിയിൽ ഒരു വർഷത്തേക്ക് ഡാറ്റ നൽകുന്ന പ്ലാനാണിത്. ഇതിൽ കോളുകളോ എസ്.എം.എസുകളോ ലഭ്യമാവില്ല. ആമസോൺ പ്രൈം, സി 5, നെറ്റ്ഫ്ലിക്സ് തുടങ്ങിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ ഡാറ്റ ആവശ്യമായി വരും. അതുകൊണ്ടാണ് പ്ലാൻ അവതരിപ്പിച്ചതെന്ന് ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു.
അതേസമയം, ബി.എസ്.എൻ.എല്ലിൻെറ പ്ലാൻ ജിയോയുമായി മൽസരിക്കാൻ പര്യാപ്തമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ജിയോ പ്ലാനുകൾക്കൊപ്പം കോളുകളും എസ്.എം.എസുകളും സൗജന്യമായി നൽകുന്നുണ്ട് ഇതാണ് പലരും പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.