കൊൽക്കത്ത: ഇന്ത്യയിലെ ടെലികോം വമ്പൻമാരായ െഎഡിയ-വോഡഫോൺ ലയനത്തിന് നാഷണൽ കമ്പനി നിയമ ട്രിബ്യുണലിെൻറ അംഗീകാരം. ഇതോടെ ലയനത്തിന് മുമ്പിലുള്ള അവസാന കടമ്പയും മറികടന്നു. ലയനത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പർ ടെലികോം കമ്പനിയെന്ന പദവി എയർടെല്ലിനെ മറികടന്ന് െഎഡിയയും വോഡഫോണും സ്വന്തമാക്കി.
ആദിത്യ ബിർള ഗ്രൂപ്പിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥനാണ് ട്രിബ്യൂണൽ ഇടപാടിന് അംഗീകാരം നൽകിയ വിവരം അറിയിച്ചത്. 440 മില്യൺ ഉപയോക്താക്കളാവും െഎഡിയക്കും വോഡഫോണിനും ഉണ്ടാവുക. 34.7 ശതമാനമായിരിക്കും ടെലികോം വിപണിയിലെ വരുമാന വിഹിതം. 60,000 കോടിയുടെ ആസ്തിയും 1.14 ലക്ഷം കോടിയുടെ ബാധ്യതയും ഉണ്ടാവും.
ഇതോടെ എയർടെൽ, വോഡഫോൺ-െഎഡിയ, റിലയൻസ് ജിയോ എന്നിവരായിരിക്കും ടെലികോം മേഖലയിലെ മേധാവിത്വത്തിനായി ഇനി പോരടിക്കുക.