സാംസങ്ങിൻെറ മടക്കാവുന്ന ഫോണിൽ വ്യാപക പ്രശ്നങ്ങളെന്ന് പരാതി
text_fieldsസാംസങ് പുറത്തിറക്കിയ മടക്കാവുന്ന ഫോണിൽ വ്യാപക പ്രശ്നങ്ങളെന്ന് പരാതി. ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന ് മുമ്പ് ചില മാധ്യമ പ്രവർത്തകർക്ക് റിവ്യൂ ചെയ്യാൻ നൽകിയ ഫോണുകളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. ഫോണിൻെറ രണ്ട് ഡിസ്പ്ലേകളെയും ഒന്നിപ്പിക്കുന്ന ഭാഗത്ത് ലൈൻ വീഴുന്നുവെന്നാണ് പരാതി. ഡിസ്പ്ലേയിലെ ഹാർഡ്വെയറുകൾക്കും പ്രശ്നം കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, സ്ക്രീനുകളുടെ സുരക്ഷക്കായി നൽകിയ സ്റ്റിക്കർ എടുത്തു മാറ്റിയതാണ് ഡിസ്പ്ലേകൾ തകരാറിലാവാൻ കാരണമെന്ന മറുവാദവും പ്രചരിക്കുന്നുണ്ട്. കനം കുറഞ്ഞ ഈ പ്രൊട്ടക്ഷൻ ഫിലിം സ്ക്രീനിൻെറ ഭാഗമാണ്. അത് എടുത്ത് മാറ്റാൻ പാടില്ലെന്നാണ് ടെക് വിദ്ഗ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം പ്രധാന ഡിസ്പ്ലേക്ക് തകരാർ സംഭവവിച്ച സ്മാർട്ട്ഫോണുകൾ പരിശോധനക്ക് വിധേയമാക്കി യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് സാംസങ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.