വാവെയ്ക്ക് കടിഞ്ഞാണിടാൻ കൂടുതൽ കമ്പനികൾ
text_fieldsഹോേങ്കാങ്: അമേരിക്കയിൽ ട്രംപ് കരിമ്പട്ടികയിൽ പെടുത്തിയ ചൈനീസ് കമ്പനി വാവെയ് യെ കുരുക്കിലാക്കി കൂടുതൽ കമ്പനികൾ. ജപ്പാൻ കമ്പനിയായ പാനസോണിക് ആണ് പുതുതായി ചൈ നീസ് മൊബൈൽ ഭീമനുമായി സാേങ്കതിക കൈമാറ്റം നിർത്തിവെക്കാൻ തീരുമാനിച്ചത്.
ഗൂഗി ൾ, ഇെൻറൽ, ക്വാൽകോം, ലുമെൻറം തുടങ്ങിയ അമേരിക്കൻ കമ്പനികൾ നേരത്തെ സേവനം അവസാനിപ്പിച്ചിരുന്നു. ചുവടുപിടിച്ച് ലോകത്തിെൻറ മറ്റു ഭാഗങ്ങളിലെ സ്ഥാപനങ്ങളും ബഹിഷ്കരണം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
യു.എസുമായി നയതന്ത്ര സൗഹൃദം നിലനിർത്തുന്ന രാജ്യങ്ങൾക്കു മേൽ സമ്മർദ തന്ത്രവും ഇൗ വിഷയത്തിൽ ട്രംപ് ഭരണകൂടം നടപ്പാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ സേവന ദാതാക്കളായ വോഡഫോൺ വാവെയ് മേറ്റ് 20 എക്സ് (5ജി) സ്മാർട്ട്ഫോൺ ബ്രിട്ടനിൽ ഇറക്കുമതി നിർത്തിവെച്ചിരുന്നു.
സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിനു പിറകിൽ രണ്ടാം സ്ഥാനത്താണ് വാവെയ്. കഴിഞ്ഞ വർഷമാണ് കൊറിയൻ ഭീമനായ സാംസങ്ങിനെ മറികടന്ന് വാവെയ് രണ്ടാമതെത്തിയത്. എന്നാൽ, യു.എസ് കമ്പനികൾ നിർമിച്ച സാേങ്കതികത സ്വന്തമാക്കാൻ വാവെയ്ക്ക് കഴിഞ്ഞ ആഴ്ച ട്രംപ് വിലക്കു പ്രഖ്യാപിച്ചതോടെ വിപണിയിൽ വൻതിരിച്ചടി ഉറപ്പാണ്. വിവിധ രാജ്യങ്ങൾ നടപടിയുമായി ട്രംപിനു പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചൈനീസ് കമ്പനിക്ക് മേധാവിത്വം തുടരൽ പ്രയാസമാകും.