കൊച്ചി: രാജ്യത്തെ മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണം 97.54 കോടിയായതായി പ്രമുഖ ടെലികോം, ഇൻറർനെറ്റ്, ടെക്നോളജി, ഡിജിറ്റൽ സേവനദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐ. 2017 നവംബർ അവസാനംവരെയുള്ള കണക്കാണിത്. ടെലികോം കമ്പനികളിൽ എയർടെലാണ് മുന്നിൽ. നവംബറിൽ 40.4 ലക്ഷം പേരെക്കൂടി ചേർത്ത് മൊത്തം വരിക്കാരുടെ എണ്ണം 28.95 കോടിയായി. 21.10 കോടിയുമായി വോഡഫോണാണ് തൊട്ടുപിന്നിൽ.
ഐഡിയക്ക് 19.40 കോടി വരിക്കാരാണുള്ളത്. വിവിധ ഭാഗങ്ങളിലെ മൊബൈൽ വരിക്കാരുടെ എണ്ണവും റിപ്പോർട്ടിലുണ്ട്. 8.49 കോടി വരിക്കാരുമായി യു.പിയുടെ കിഴക്കൻ മേഖലയാണ് മുന്നിൽ. 8.15 കോടിയുമായി മഹാരാഷ്ട്രയാണ് രണ്ടാമതെന്ന് സി.ഒ.എ.ഐ ഡയറക്ടർ ജനറൽ രാജൻ എസ്. മാത്യുസ് അറിയിച്ചു.