മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ച് വിടുന്നു
text_fieldsവാഷിങ്ടൺ: ലോക പ്രശസ്ത ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ച് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എ.എഫ്.പി ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സോഫ്റ്റ്വെയർ ബിസിനസിൽ നിന്ന് മാറി ക്ലൗഡ് കമ്പ്യൂട്ടിങ്ങിലും, ബിസിനസ് ഒാപ്പറേഷനിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിെൻറ ഭാഗമായാണ് കമ്പനിയുടെ നടപടിയെന്നാണ് സൂചന.
മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനതാല്ലെ സോഫ്റ്റ്വെയർ ബിസിനസിൽ നിന്ന് ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്ക് കമ്പനി ചുവടുമാറ്റുന്നത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയിൽ നിന്ന് ആളുകളെ പിരിച്ചു വിടുന്ന നടപടി.
ബിസിനസ് ഒാപ്പറേഷൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയവയിൽ നിന്നുള്ള വരുമാനം മൈക്രോസോഫ്റ്റിന് വർധിച്ചിട്ടുണ്ട്. ഇതിനൊടൊപ്പം തന്നെ പേഴ്സണൽ കമ്പ്യൂട്ടിങ്ങിൽ നിന്നുള്ള വരുമാനം കുറയുകയും ചെയ്തിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ബിസിനസിൽ കാതലായ മാറ്റങ്ങൾ വരുത്താൻ കമ്പനി ഒരുങ്ങുന്നത്.