സുരക്ഷാ പിഴവുണ്ടായെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്​റ്റ്​

10:13 AM
14/04/2019
microsoft

സാൻഫ്രാൻസിസ്​കോ: സുരക്ഷാ പിഴവുണ്ടായെന്ന മുന്നറിയിപ്പുമായി ടെക്​ ഭീമനായ മൈക്രോസോഫ്​റ്റ്​. ഇ-മെയിൽ അക്കൗണ്ടുകളിലേക്ക്​ ഹാക്കർമാർ കടന്നു കയറിയെന്നാണ്​ മൈക്രോസോഫ്​റ്റിൻെറ മുന്നറിയിപ്പ്​. ഹാക്കർമാർ കടന്നുകയറിയ ഇ-മെയിൽ ഉപഭോക്​താക്കൾക്ക്​ മൈക്രോസോഫ്​റ്റ്​ മുന്നറിയിപ്പ്​ സന്ദേശം അയച്ചിട്ടുണ്ട്​​.

ചില ഉപഭോക്​താക്കളുടെ ഇ-മെയിലിലേക്ക്​  പുറത്ത്​ നിന്നുള്ളവർ കടന്നു കയറിയെന്ന്​ ​മൈക്രോസോഫ്​റ്റ്​ അറിയിച്ചു. ജനുവരി 1, മാർച്ച്​ 28 എന്നീ തീയതികളിലാണ്​ സംഭവമുണ്ടായതെന്ന്​ മൈക്രോസോഫ്​റ്റിനെ ഉദ്ധരിച്ച്​ വാർത്താ ഏജൻസിയായ സിൻഹാ റിപ്പോർട്ട്​ ചെയ്​തു. ഇമെയിൽ അഡ്രസ്​, ഫോൾഡർ നെയിം, ഇമെയിലിൻെറ സബ്​ജക്​ട്​ ലൈൻ തുടങ്ങിയ വിവരങ്ങൾ മാത്രമാണ്​ ചോർന്നതെന്നും മൈക്രോസോഫ്​റ്റ്​ വിശദീകരിച്ചു.

സംഭവത്തിൽ ഖേദം പ്രകടിച്ച മൈക്രോസോഫ്​റ്റ്​ പ്രശ്​നം ബാധിച്ച ഉപയാക്​താക്കൾ പാസ്​വേർഡുകൾ മാറ്റണമെന്ന്​ നിർദേശിച്ചു. 

Loading...
COMMENTS