വിൻഡോസിെൻറ വീഴ്ച പൂർണം; വീഴ്ത്തിയത് ഗൂഗ്ൾ
text_fieldsവിൻഡോസ് 10 മൊബൈൽ ഒാപ്പറേറ്റിങ് സിസ്റ്റം ഇനി പുതുക്കില്ലെന്ന് അറിയിച്ച് മൈക്രോസോഫ്റ്റ്. ആൻഡ്രോയിഡ്, െഎ.ഒ.എസ് ഒാപ്പറേറ്റിങ് സിസ്റ്റത്തിെൻറ പ്രളയത്തിൽ കാലിടറയതോടെയാണ് വിപണിയിൽ നിന്ന് വിൻഡോസ് 10 മൊബൈൽ ഒാപ്പറേറ്റിങ് സിസ്റ്റത്തെ പിൻവലിക്കാൻ തയാറായത്. എന്നാൽ നിലവിലെ ഉപഭോക്താക്കൾ ബഗ് ഫിക്സുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും നൽകുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷം മുമ്പ് തന്നെ വിൻഡോസ് മൊബൈൽ ഒാപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. എന്നാൽ വിൻഡോസ് മൊബൈൽ ഒാപ്പറേറ്റിങ് സിസ്റ്റം പൂർണമായും ഒഴിവാക്കുകയാണെന്ന് മൈക്രോസോഫ്റ്റ് ഒൗദ്യോഗികമായി അറിയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മൊബൈൽ ഒാപ്പറേറ്റിങ് സിസ്റ്റത്തെ പിൻവലിക്കുകയാണെന്ന് ഒൗദ്യോഗികമായി തന്നെ മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നു.
നിലവിലെ പല ആപുകളും െഎ.ഒ.എസിനും ആൻഡ്രോയിഡിനും കൂടി പ്രയോജനമാകുന്ന രീതിയിൽ പുനർ നിർമിക്കാനുള്ള ശ്രമങ്ങളാണ് വിൻഡോസ് നടത്തുന്നത്. വിൻഡോസ് പത്തിന് മാത്രം സ്വന്തമായിരുന്ന മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ ആൻഡ്രോയിഡ്, െഎ.ഒ.എസിലേക്കും വൈകാതെ എത്തുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
