എം.ഐ ബാൻഡ്​ 4 വിപണിയിൽ

19:09 PM
17/09/2019
MI-BAND-4

ഷവോമിയുടെ സ്​മാർട്ട്​ ബാൻഡ്​ എം.ഐ ബാൻഡ്​ 4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2,299 രൂപയാണ്​ ബാൻഡിൻെറ ഇന്ത്യയിലെ വില. സെപ്​തംബർ 19 മുതൽ ബാൻഡ്​ ഇന്ത്യയിൽ വിൽപ്പന​ക്കെത്തും. അഞ്ച്​ നിറങ്ങളാണ്​ ബാൻഡിന്​ ഷവോമി നൽകിയിരിക്കുന്നത്​. 

0.95 ഇഞ്ച്​ അമലോഡഡ്​ ടച്ച്​  കളർ ഡിസ്​പ്ലേ. 240x120ലാണ്​ പിക്​സൽ റെസലുഷൻ. 2.5D കർവഡ്​ ഗ്ലാസിൻെറ സുരക്ഷയും ബാൻഡിനുണ്ട്​. എസ്​.എം.എസ്​, വാട്​സ്​ ആപ്​, ഫിറ്റ്​നെസ്​, എന്നിവ നോട്ടി​ഫിക്കേഷനുകളായി ലഭിക്കും. റണ്ണിങ്​, ജോഗിങ്​, സൈക്ലിങ്​ തുടങ്ങിയ ആക്​ടിവിറ്റികളെ കുറിച്ചുള്ള വിവരങ്ങളും ബാൻഡ്​ തരും.

ഇതിനൊപ്പം എം.ഐ ടി.വിയുടെ മൂന്ന്​ മോഡലുകൾ കൂടി ഷവോമി  പുറത്തിറക്കി. എം.ഐ ടി.വി 4 എക്​സ്​ 65 ഇഞ്ച്​ മോഡലിന്​ 54,999 രൂപയും 43 ഇഞ്ചിന്​ 24,999 രൂപയും 40 ഇഞ്ചിന്​ 17,999 രൂപയുമാണ്​ വില.

Loading...
COMMENTS