Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right​​ഐഫോണുകളിൽ വൻ...

​​ഐഫോണുകളിൽ വൻ മാറ്റത്തിനൊരുങ്ങി ആപ്പിൾ

text_fields
bookmark_border
​​ഐഫോണുകളിൽ വൻ മാറ്റത്തിനൊരുങ്ങി ആപ്പിൾ
cancel

ന്യൂഡൽഹി: ആപ്പിൾ ഐഫോണി​​െൻറ 12ാം പതിപ്പ്​ പുറത്തിറങ്ങാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്​. എങ്കിലും ഫോണിനെ കുറിച ്ചുള്ള നിരവധി അഭ്യൂഹങ്ങളാണ്​ പ്രചരിക്കുന്നത്​. ഇത്തരമൊരു വാർത്ത ലെറ്റ്​സ്​ഗോ ഡിജിറ്റലെന്ന ടെക്​നോളജി സൈ റ്റും റിപ്പോർട്ട്​ ചെയ്​തു. 2020ലെ ഐഫോണിൽ ഫേസ്​ ഐ.ഡി ആപ്പിൾ ഉപേക്ഷിക്കുമെന്നാണ്​ റിപ്പോർട്ട്​.

ഫേസ്​ ഐഡിക്ക്​ പകരം ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസർ ആപ്പിൾ അവതരിപ്പിക്കുമെന്നാണ്​ സൂചന. നോച്ച്​ സ്​ക്രീനും പുതിയ ഐഫോണിൽ നിന്ന്​ അപ്രത്യക്ഷമായേക്കും. 2017 ഐഫോൺ Xലാണ്​ ആപ്പിൾ ഫേസ്​ഐഡിയും നോച്ച്​ സ്​ക്രീനും കൊണ്ട്​ വന്നത്​. 2020ൽ പുറത്തിറക്കുന്ന ഐഫോൺ 12 പ്രോ, 12 പ്രോ മാക്​സ്​ എന്നീ ഫോണുകളിൽ മാത്രമാവും മാറ്റമുണ്ടാകുക.

ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ ഫോണുകളിലുള്ള സാ​ങ്കേതികവിദ്യ തന്നെയാണ്​ ഐഫോണിലും എത്തുന്നത്​. പക്ഷേ ഡിസൈനിലും സാ​ങ്കേതിക വിദ്യയിലും സ്വന്തമായൊരു ടച്ച്​ കൊണ്ട്​ വരാൻ ആപ്പിൾ ശ്രമിക്കാറുണ്ട്​. അത്തരത്തിൽ എന്ത്​ മാറ്റമാണ്​ ഐഫോൺ 12ൽ ഉണ്ടാവുകയെന്നാണ്​ ആപ്പിൾ ആരാധകർ ഉറ്റുനോക്കുന്നത്​.

5.8 ഇഞ്ച്​ മുതൽ 6.7 ഇഞ്ച്​ വരെയായിരിക്കും ഐഫോൺ മോഡലുകളുടെ ഡിസ്​പ്ലേ സൈസ്​. ഉയർന്ന മോഡലുകളിൽ ഒ.എൽ.ഇ.ഡി ഡിസ്​പ്ലേ ആപ്പിൾ നൽകു​േമ്പാൾ താഴ്​ന്ന ഫോണുകളിൽ എൽ.സി.ഡിയായിരിക്കും ഡിസ്​പ്ലേ.

Show Full Article
TAGS:apple i phone technology mobiles MALAYALM NEWS 
Next Story