ഇ​ൻ​റ​ർ​നെ​റ്റ്​ നി​യ​ന്ത്ര​ണ​ത്തി​ന്​ ഭ​ര​ണ​കൂ​ട സ​ഹാ​യ​വും വേ​ണ​മെ​ന്ന്​ സ​ക്ക​ർ​ബ​ർ​ഗ്​ പ​ര​സ്യ​ത്തി​ൽ

00:45 AM
01/04/2019
mark-Zuckerberg

ന്യൂ​യോ​ർ​ക്ക്​: ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും സ​ഹാ​യം വേ​ണ​മെ​ന്ന്​ ഫേ​സ്​​ബു​ക്ക്​ ത​ല​വ​ൻ മാ​ർ​ക്ക്​ സ​ക്ക​ർ​ബ​ർ​ഗ്. വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റ്​ പ​ത്ര​ത്തി​ൽ ന​ൽ​കി​യ പൂ​ർ​ണ പേ​ജ്​ പ​ര​സ്യ​ത്തി​ലാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും മ​റ്റു​മു​പ​യോ​ഗി​ച്ചു​ള്ള അ​ധാ​ർ​മി​ക കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച​ത്.

പു​തി​യ നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും സ്വ​ത​ന്ത്ര ഇ​ൻ​റ​ർ​നെ​റ്റ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​മി​തി​ക​ൾ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും പ​ര​സ്യ​ത്തി​ലു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ ഉ​ള്ള​ട​ക്കം, തെ​ര​ഞ്ഞെ​ടു​പ്പി​ലെ സു​താ​ര്യ​ത, സ്വ​കാ​ര്യ​ത, ഡാ​റ്റ കൈ​മാ​റ്റം എ​ന്നീ നാ​ലു മേ​ഖ​ല​ക​ളി​ലാ​ണ്​ നി​യ​മ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​യി വേ​ണ്ട​തെ​ന്ന്​ സ​ക്ക​ർ​ബ​ർ​ഗ്​ പ​റ​യു​ന്നു. 

ന്യൂ​സി​ല​ൻ​ഡി​ലെ പ​ള്ളി​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ക്ക​ർ​ബ​ർ​ഗ്​ പ​ത്ര​ത്തി​ൽ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Loading...
COMMENTS