ലോസ് ആഞ്ജലസ്: ആപ്പിളിെൻറ സ്ട്രീമിങ് വിഡിയോ ശേഖരത്തിലേക്ക് സൈക്കോളജിക്കൽ ത്രില്ലർ പരമ്പരയെത്തുന്നു. ഇതിലേക്കായി ഇന്ത്യൻ വംശജനും അമേരിക്കയിലെ പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ മനോജ് എം ശ്യാമളനാണ് രാജ്യാന്തര ടെക്നോളജി ഭീമൻ ആപ്പിൾ ഒാർഡർ നൽകിയിരിക്കുന്നത്.
ഷോയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അര മണിക്കൂർ വീതമുള്ള 10 പരമ്പരകളാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ദ സിക്സ്ത് സെൻസ്, അൺബ്രേക്കബിൾ, ലേഡി ഇൻ ദ വാട്ടർ തുടങ്ങിയവ നിർമിച്ച് അമേരിക്കയിലും പുറത്തും ഏറെ അംഗീകാരം നേടിയ സംവിധായകനാണ് മനോജ് ശ്യാമളൻ. അശ്വിൻ രാജൻ, ജേസൺ ബ്ലുമെന്തൾ, ടോട് ബ്ലാക്ക്, സ്റ്റീവ് ടിസ്റ്റ് എന്നിവരാണ് സഹായികൾ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 10:41 PM GMT Updated On
date_range 2018-03-01T04:27:07+05:30ആപ്പിളിെൻറ വിഡിയോ ശേഖരത്തിലേക്ക് മനോജ് ശ്യാമളെൻറ സൈക്കോളജിക്കൽ ത്രില്ലറും
text_fieldsNext Story