Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightചാർജിങ്ങിനിടെ ഫോൺ...

ചാർജിങ്ങിനിടെ ഫോൺ പൊട്ടിത്തെറിച്ച്​ മലേഷ്യൻ കമ്പനി സി.ഇ.ഒ കൊല്ലപ്പെട്ടു

text_fields
bookmark_border
Nazrin-Hassan
cancel

ക്വാ​ലാ​ലം​പു​ർ: ചാ​ർ​ജ്​ ചെ​യ്യു​ക​യാ​യി​രു​ന്ന സ്​​മാ​ർ​ട്ട്​ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച്​ മ​ലേ​ഷ്യ​ൻ ചീ​ഫ്​ എ​ക്​​സി. ഒാ​ഫി​സ​ർ മ​രി​ച്ചു. മ​ലേ​ഷ്യ​ൻ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ‘ക്രാ​ഡി​ൽ ഫ​ണ്ട്​’ സി.​ഇ.​ഒ 45കാ​ര​നാ​യ ന​സ്​​റി​ൻ ഹ​സ​നാ​ണ് ദാ​രു​ണാ​ന്ത്യം. ഹ​സ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബ്ലാ​ക്​​​ബ​റി, ഹു​വാ​യ്​ സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ കി​ട​പ്പു​മു​റി​യി​ലാ​ണ്​ ചാ​ർ​ജ്​ ചെ​യ്യാ​ൻ വെ​ച്ചി​രു​ന്ന​ത്. ​ഇ​തി​ൽ ഏ​താ​ണ്​ പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന്​ വ്യ​ക്​​ത​മ​ല്ല. പൊ​ട്ടി​ത്തെ​റി​യി​ൽ മു​റി​യി​ൽ തീ​പ​ട​ർ​ന്നു.

തീ​പി​ടി​ത്ത​മ​ല്ല മ​ര​ണ​കാ​ര​ണ​മെ​ന്നും ഫോ​ണി​​െൻറ ചി​ത​റി​യ ഭാ​ഗ​ങ്ങ​ൾ ക​ഴു​ത്തി​ൽ ത​റ​ച്ചാ​ണ്​ ഹ​സ​​െൻറ മ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.  അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​യ ഹ​സ​ൻ സം​ഭ​വ​സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. അ​തേ​സ​മ​യം, ഫോ​ണി​​െൻറ  ഭാ​ഗ​ങ്ങ​ൾ തെ​റി​ച്ച​ല്ല മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും കി​ട​പ്പു​മു​റി​യി​ൽ പ​ര​ന്ന പു​ക ശ്വ​സി​ച്ചാ​ണെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

പൊ​ട്ടി​ത്തെ​റി​യി​ലു​ണ്ടാ​യ പ​രി​ക്കാ​ണ്​​ മ​ര​ണ​മെ​ന്ന കാ​ര​ണ​മെ​ന്ന്​ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​താ​യി​ ‘ക്രാ​ഡി​ൽ ഫ​ണ്ട്​’ പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി. ബ​ക്കി​ങ്​​ഹാം യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ നി​യ​മ​ബി​രു​ദം നേ​ടി​യ ന​സ്​​റി​ൻ ഹ​സ​ൻ  കോ​മേ​ഴ്​​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മ​ർ​ച്ച​ൻ​റ്​ ബാ​േ​ങ്ക​ഴ്​​സ്​ ബെ​ർ​ഹാ​ഡി​​െൻറ  കോ​ർ​പ​റേ​റ്റ്​ ഫി​നാ​ൻ​സി​ൽ എ​ക്​​സി​ക്യൂ​ട്ടീ​വാ​യി. പി​ന്നീ​ട്​ ‘സ​ർ​നെ​റ്റ്​’ എ​ന്ന പേ​രി​ൽ സ്വ​ന്തം സം​രം​ഭം തു​ട​ങ്ങി​യ അ​ദ്ദേ​ഹം ടെ​ക്​​നോ​പ്ര​ണേ​ഴ്​​സ്​  അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ മ​ലേ​ഷ്യ​യി​ൽ അം​ഗ​മാ​യി​രു​ന്നു. 

2007 മു​ത​ൽ ക്രാ​ഡി​ൽ ഫ​ണ്ടി​ൽ സി.​ഇ.​ഒ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​സ​ന്​ ഭാ​ര്യ​യും മൂ​ന്ന്​  കു​ട്ടി​ക​ളു​മു​ണ്ട്. സ​മാ​ർ​ട്ട്​ ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. അ​ടു​ത്തി​ടെ ഗാ​ല​ക്​​സി നോ​ട്ട്​ 7 പൊ​ട്ടി​ത്തെ​റി​ക്കു​ന്ന  സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. തു​ട​ർ​ന്ന്​ ക​മ്പ​നി ഇൗ ​മോ​ഡ​ലു​ക​ൾ വി​പ​ണി​യി​ൽ​നി​ന്ന്​ തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesmalayalam newsNazrin HassanCradle FundPhone explodeTechnology News
News Summary - Malaysian CEO dies after smartphone explodes while charging-Technology
Next Story