ദുബൈ: ഒമ്പതാം വയസ്സിൽ മൊബൈൽ ആപ് നിർമിച്ച് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ പ ത്തനംതിട്ടക്കാരൻ ഇനി ദുബൈയിൽ സോഫ്റ്റ്വെയർ െഡവലപ്മെൻറ് കമ്പനി ഉടമ. പത്തന ംതിട്ട തിരുവല്ല സ്വദേശികളുടെ മകൻ ആദിത്യൻ രാജേഷാണ് ദുബൈയിൽ സ്വന്തമായി കമ്പനി തുടങ്ങിയത്.
‘ട്രിനെറ്റ് സൊലൂഷൻസ്’ എന്നാണ് 13കാരെൻറ കമ്പനിയുടെ പേര്. ആദിത്യെൻറ സ്കൂൾ സുഹൃത്തുക്കളായ മൂന്നു പേരാണ് കമ്പനിയിലെ ജീവനക്കാർ. ആദിത്യൻ അഞ്ചാം വയസ്സിലാണ് കമ്പ്യൂട്ടർ പഠിക്കുന്നത്. ഒമ്പതു വയസ്സായപ്പോഴേക്കും മൊബൈൽ ആപ്ലിക്കേഷനും ലോഗോ ഡിസൈനുകളും നിർമിച്ചു ‘‘പിതാവ് പരിചയപ്പെടുത്തിത്തന്ന ബി.ബി.സി ടൈപ്പിങ് വെബ്സൈറ്റാണ് ഞാൻ ആദ്യമായി കാണുന്നത്.
ടൈപ്പിങ് പഠിച്ച് കമ്പ്യൂട്ടറിെൻറ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. 18 വയസ്സാവുേമ്പാഴേക്കും എനിക്ക് വലിയൊരു കമ്പനി ഉടമയാകണം. അതിനുള്ള തുടക്കമാണിത്. 12 പേർക്ക് ഞങ്ങൾ ഇതിനകം മാതൃക തയാറാക്കിക്കൊടുത്തിട്ടുണ്ട്’’ -ആദിത്യെൻറ വാക്കുകൾ.