Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightടി​ക്ടോ​ക്കി​ലെ...

ടി​ക്ടോ​ക്കി​ലെ ‘തോ​റ്റ പ്ര​ധാ​ന​മ​ന്ത്രി’

text_fields
bookmark_border
aashin-(1).jpg
cancel
camera_alt??.?????. ??????

‘തോ​റ്റ പ്ര​ധാ​ന​മ​ന്ത്രി’... ടി​ക്ടോ​ക് നി​രോ​ധി​ച്ചെ​ങ്കി​ലും ആ​രും ഇൗ ​ഹാ​ഷ്​​ടാ​ഗ് മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല. കു​റ​ഞ്ഞ​കാ​ലം​കൊ​ണ്ട് വ​ല്ലാ​ത്ത ട്രെ​ൻ​ഡി​ങ്. 1.6 ബി​ല്യ​ണാ​ണ് ഇൗ ​ഹാ​ഷ്​​ടാ​ഗ് വി​ഡി​യോ​ക​ൾ​ക്ക് കാ​ഴ്ച​ക്കാ​ർ. എ​റ​ണാ​കു​ളം ക​ലൂ​ർ സ്വ​ദേ​ശി യു.​എ​സ്. ആ​ഷി​ൻ എ​ന്ന 34കാ​ര​നാ​ണ് ഇൗ ​ഹാ​ഷ്​​ടാ​ഗി​ന് പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്രം. അ​ത് വെ​റു​തെ​യ​ങ്ങ് ന​ൽ​കി​യ​ത​ല്ല. സാ​ക്ഷാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​രാ​ണ​സി​യി​ൽ മ​ത്സ​രി​ച്ച് തോ​റ്റ​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ൾ ചാ​ർ​ത്തി​ക്കൊ​ടു​ത്ത​താ​ണ് ‘തോ​റ്റ പ്ര​ധാ​ന​മ​ന്ത്രി’ പ​ട്ടം.

സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ വി​ക​സി​ത ഇ​ന്ത്യ
ഡി​ജി​റ്റ​ൽ ബ്രാ​ൻ​ഡി​ങ്ങി​ലൂ​ടെ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കു​ന്ന ഏ​ജ​ൻ​സി​യാ​യ ബി.​സി.​ടു.​എ.​ഡി ഹൈ​പ്പ​ർ​ലി​ങ്ക് ലി​മി​റ്റ​ഡിെ​ൻ​റ ബോ​ർ​ഡ് മെം​ബ​റാ​ണ് ആ​ഷി​ൻ. ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യു​ടെ ഒ​രു ശ​ത​മാ​ന​മെ​ങ്കി​ലും സം​രം​ഭ​ക​രാ​യാ​ൽ രാ​ജ്യം സ്വ​യം​പ​ര്യാ​പ്‌​ത​മാ​കും എ​ന്നാ​ണ് ആ​ഷിെ​ൻ​റ വി​ശ്വാ​സം. അ​തി​നു​വേ​ണ്ടി ‘1 crorestartups’ എ​ന്ന കാ​മ്പ​യി​ൻ 2011 മു​ത​ൽ തു​ട​ങ്ങി. ഡ​ൽ​ഹി​യും കൊ​ച്ചി​യും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ വി​ക​സി​ത ഇ​ന്ത്യ എ​ന്ന ആ​ശ​യം പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ അ​ടു​ത്തെ​ത്തി​ക്കാ​നാ​ണ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 

ഇ​ന്ത്യ​യെ വി​ക​സി​ത​മാ​ക്കാ​ൻ 64 കാ​ര്യ​ങ്ങ​ൾ അ​ട​ങ്ങി​യ പ്ര​ക​ട​ന പ​ത്രി​ക​യും ഇ​ദ്ദേ​ഹം ത​യാ​റാ​ക്കി. വാ​രാ​ണ​സി​യി​ലും അ​മേ​ത്തി​യി​ലും മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​മേ​ത്തി​യി​ലെ നോ​മി​നേ​ഷ​ൻ ത​ള്ളി. എ​ന്നാ​ൽ, വാ​രാ​ണ​സി​യി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച 119 പേ​രി​ൽ മ​ത്സ​രി​ച്ച 27 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​യി.

aashin3

ആ​റു മാ​സം യു.​പി യാ​ത്ര
തെ​ര​ഞ്ഞെ​ടു​പ്പിെ​ൻ​റ ഭാ​ഗ​മാ​യി ആ​റു മാ​സ​ത്തോ​ളം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​ല​ത​വ​ണ​ക​ളാ​യി സ​ന്ദ​ർ​ശി​ച്ചു. അ​മേ​ത്തി​യി​ൽ പ​ത്രി​ക ത​ള്ളി​യ​പ്പോ​ൾ ആ ​രാ​ത്രി ത​ന്നെ വാ​രാ​ണ​സി​ക്ക് ബ​സ് ക​യ​റി. ഏ​ക​ദേ​ശം അ​മ്പ​തോ​ളം പേ​ർ പ​ത്രി​ക​സ​മ​ർ​പ്പി​ക്കാ​നും പ്ര​ചാ​ര​ണ ദി​വ​സ​ങ്ങ​ളി​ലും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ ഫ​ലം വ​ന്ന​പ്പോ​ൾ 504 വോ​ട്ടു​ക​ൾ ഇൗ ​മ​ല​യാ​ളി​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ർ ന​ൽ​കി​യി​രു​ന്നു. അ​തി​ന് അ​ഞ്ച് ല​ക്ഷം വോ​ട്ടിെ​ൻ​റ വി​ല​യാ​ണ് ആ​ഷിെ​ൻ​റ മ​ന​സ്സി​ൽ.

വാ​രാ​ണ​സി ത​ന്ന പാ​ഠ​ങ്ങ​ൾ
വാ​രാ​ണ​സി​യും അ​മേ​ത്തി​യും ഒ​രു​പാ​ട് ജീ​വി​ത സ​ത്യ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടി. മ​നു​ഷ്യ​ൻ ഏ​റ്റ​വും അ​ടി​സ്ഥാ​ന​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും ബു​ദ്ധി​മു​ട്ടു​ന്നു. രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യി മ​നു​ഷ്യ​ത്വ​ത്തി​നും സ്വ​യം പ​ര്യാ​പ്ത​ത​ക്കു​മാ​യി നേ​തൃ​ത്വം വേ​ണ​മെ​ന്ന ആ​വ​ശ്യ​ക​ത​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ പാ​ഠം. ത​െ​ൻ​റ മാ​നി​ഫെ​സ്​​റ്റോ പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും വി​ക​സി​ത ഇ​ന്ത്യ എ​ന്ന ല​ക്ഷ്യം സ​ഫ​ലീ​ക​രി​ക്കാ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കാ​ൻ​ ത​ന്നെ​യാ​ണ് തീ​രു​മാ​നം. 

രാഷ്​ട്രീയത്തിനതീതമായി തോറ്റപ്രധാനമന്ത്രിയുടെ അംബാസഡർമാരിലൂടെയാണ് ആഷിൻ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 14 ജില്ലകളിലെയും വാർഡുകളിൽനിന്ന് മികച്ച പത്തുപേരെ ക്രിയാത്​മകമായി തെരഞ്ഞെടുത്ത്​ അതിൽനിന്ന്​ ഒരാളെ വീതം വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായോ പാർട്ടിയുടെ സ്ഥാനാർത്ഥിയായോ മത്സരിപ്പിക്കും. മാറ്റംഎന്നിലൂടെ എന്ന ഹാഷ്​ടഗിൽ വിഡിയോകളായി സമൂഹമാധ്യമങ്ങൾ വഴിയായിരിക്കും മുഖ്യപ്രചാരണം. ഡിജിറ്റൽ മീഡിയയിൽ 12 വർഷത്തെ അനുഭവസമ്പത്തുണ്ട്​ ആഷിനുണ്ട്. ഏതൊരു ആശയത്തെയും കൂടുതൽ ആളുകളിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന വിശ്വാസവുമുണ്ട്. ആ മാർഗങ്ങളിലൂടെ പഞ്ചായത്തു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് ശ്രമം.

ടി​ക്ടോ​ക്കി​ലേ​ക്ക്
2013 മു​ത​ൽ ഗൂ​ഗ്​​ളിെ​ൻ​റ സ​ർ​ട്ടി​ഫൈ​ഡ് അ​ഡ്വ​ർ​ടൈ​സ്മെ​ൻ​റ് പ്ര​ഫ​ഷ​ന​ലാ​ണ് ആ​ഷി​ൻ. സമൂഹ മാ​ധ്യ​മ​ങ്ങ​ളെ ബി​സി​ന​സ് പു​രോ​ഗ​തി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സേ​വ​ന​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. ലോ​ക്ഡൗ​ൺ കാ​ല​ത്താ​ണ് ടി​ക്ടോ​ക്കി​ൽ വി​ഡി​യോ ചെ​യ്യാ​ൻ തു​ട​ങ്ങു​ന്ന​ത്. മാ​ർ​ച്ച് ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​രം​ഭ​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന് വ​ന്നി​ട്ട് പി​ന്നെ തി​രി​ച്ചു​പോ​കാ​നാ​യി​ല്ല.

വ​രു​ന്നു ഹാ​ഷ്​​ടാ​ഗ് വി​പ്ല​വം
ഭാ​വി​യി​ൽ ഏ​റെ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന വി​പ്ല​വ​മാ​ണ് ഹാ​ഷ്​​ടാ​ഗ്​ ആ​ക്ടി​വി​സം. ഗൂ​ഗ്​​ൾ, യാ​ഹൂ പോ​ലു​ള്ള സെ​ർ​ച് എ​ൻ​ജി​നു​ക​ൾ യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഹാ​ഷ്​​ടാ​ഗു​ക​ളെ ആ​ധാ​ര​മാ​ക്കു​ന്നു​ണ്ട്. #metoo കാ​മ്പ​യി​നെ​ല്ലാം സൃ​ഷ്​​ടി​ച്ച വി​പ്ല​വം ചി​ല്ല​റ​യ​ല്ല. ‘തോ​റ്റ പ്ര​ധാ​ന​മ​ന്ത്രി’ എ​ന്ന ഹാ​ഷ്​​ടാ​ഗി​ൽ ആ​ഷി​ൻ മാ​ത്രം 1700ഓ​ളം വി​ഡി​യോ​ക​ൾ ചെ​യ്തു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ വി​ഡി​യോ​ക്ക് ഇൗ ​ഹാ​ഷ്​​ടാ​ഗ് ഉ​പ​യോ​ഗി​ച്ചു. അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രെ പി​ന്തു​ണ​ച്ചും ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യും ഡ്യു​വ​റ്റ് വി​ഡി​യോ​ക​ളാ​ണ് ആ​ഷി​ൻ ടി​ക്ടോ​ക്കി​ൽ കൂ​ടു​ത​ലും ചെ​യ്ത​ത്. ട്രോ​ളു​ക​ളും റി​യാ​ക്​​ഷ​ൻ വിഡി​യോ​ക​ളും ഇേ​താ​ടൊ​പ്പം ചെ​യ്യാ​റു​ണ്ട്. ‘follow my followers’ എ​ന്ന കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​രു​ന്നു.

ചേ​ർ​ത്തു​പി​ടി​ക്കാം സമൂഹ മാ​ധ്യ​മ​ങ്ങ​ളെ
ടി​ക്ടോ​ക്കി​നെ വീ​ണ്ടും നി​രോ​ധി​ച്ചു. എ​ന്നാ​ൽ, ടി​ക്ടോ​ക് മാ​ത്ര​മാ​യി നി​രോ​ധി​ക്ക​രു​തെ​ന്നും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന എ​ല്ലാ ആ​പ്പു​ക​ളും നി​രോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​ദ്ദേ​ഹ​ത്തിെ​ൻ​റ അ​ഭി​പ്രാ​യം. സ​മൂ​ഹ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​റി​യി​ക്കാ​നും അ​തി​നു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​മാ​യി മൊ​ബൈ​ൽ ആ​പ് ത​യാ​റാ​ക്കു​ന്ന​തിെ​ൻ​റ ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ബി.​സി.​ടു.​എ.​ഡി ഹൈ​പ്പ​ർ​ലി​ങ്ക് ലി​മി​റ്റ​ഡിെ​ൻ​റ ബോ​ർ​ഡ് മെം​ബ​ർ കൂ​ടാ​തെ അ​ഞ്ചോ​ളം ക​മ്പ​നി​ക​ളി​ലും അം​ഗ​മാ​ണ് ആ​ഷി​ൻ. 

ഭാ​ര്യ അ​ശ്വ​തി ബി.​ടെ​ക് ബി​രു​ദ​ധാ​രി. ഇ​പ്പോ​ൾ യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഗ്ലോ​ബ​ൽ കോം​പാ​ക്ട് നെ​റ്റ്‌​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ മെം​ബ​റ​റാ​യു​ള്ള വേ​ൾ​ഡ് സേ​ഫ്റ്റി ഫോ​റം (ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഫോ​റം) ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വാ​യി ജോ​ലി ചെ​യ്യു​ന്നു. മ​ക​ൻ ആ​യൂ​ഖ് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി. പി​താ​വ് യു.​വി. സു​ധ​ൻ സ​തേ​ൺ െറ​യി​ൽ​വേ​യി​ൽ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. മാ​താ​വ് കെ.​ആ​ർ. ബേ​ബി റി​ട്ട. ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക. സ​ഹോ​ദ​രി അ​ഷീ​ന ഐ.​ഡി.​ബി.​ഐ ബാ​ങ്കി​ൽ മാ​നേ​ജ​ർ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​ന​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​ടും​ബ​ത്തിെ​ൻ​റ പൂ​ർ​ണ പി​ന്തു​ണ​യാ​ണു​ള്ള​ത്.

യാത്രകൾ ആഷി​​​​​െൻറ മറ്റൊരു ഇഷ്​ടമേഖലയാണ്​. യാത്ര ചെയ്യുമ്പോൾ പുതിയ ആളുകളെയും സംസ്കാരങ്ങളെയും അടുത്ത് മനസിലാക്കാൻ കഴിയും. ഇന്ത്യയിൽ അരുണാചൽ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ഇനി ഐക്യരാഷ്​ട്ര സഭയിൽ അംഗമായിട്ടുള്ള 193 രാജ്യങ്ങളും സന്ദർശിക്കണമെന്നാണ് ആഗ്രഹം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiktokhotspot
News Summary - loss prime minister of tiktok
Next Story