സമൂഹ മാധ്യമത്തെ ആധാറുമായി ബന്ധിപ്പിക്കൽ; സുപ്രീംകോടതി വാദം കേൾക്കും
text_fieldsന്യൂഡൽഹി: സമൂഹ മാധ്യമ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെടുന്ന കേസിൽ സുപ്രീംകോടതി വാദം കേൾക ്കും. സമാന ആവശ്യമുന്നയിച്ചുകൊണ്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈകോടതികളിൽ സമർപ്പിക്കപ്പെട്ട കേസുകൾ വാദ ം കേൾക്കലിനായി സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിെൻറ ഹരജി കോടതി അംഗീകരിച്ചു.
കേന്ദ്രത് തിനും ഗൂഗ്ൾ, ട്വിറ്റർ, യു ട്യൂബ് എന്നീ സമൂഹ മാധ്യമങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സെപ്തംബർ 13നകം വിഷയത്തിൽ അഭിപ്രായം അറിയിക്കണമെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. സമൂഹ മാധ്യമങ്ങളെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈകോടതിയിലുള്ള വാദം തുടരുമെന്നും എനാൽ അന്തിമ വിധി പുറപ്പെടുവിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വ്യാജവാർത്തകളും അപകീർത്തിപ്പെടുത്തുന്നതും അശ്ലീല ഉള്ളടക്കമുള്ളതും ദേശവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങളും തടയുന്നതിന് സമൂഹ മാധ്യമ അക്കൗണ്ട് ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് തമിഴ്നാട് സർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ആധാർ നമ്പറും ബയോമെട്രിക് യുണീക് ഐഡൻറിറ്റിയും സമൂഹമാധ്യമങ്ങളുമായി പങ്കിടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യത നയത്തിനെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് നിർദേശത്തെ എതിർത്തു. വാട്സ് ആപ് എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്തതിനാൽ മൂന്നാം കക്ഷിക്ക് വാട്സ്ആപ്പിൽ പ്രവേശിക്കാനാവില്ല. അതിനാൽ തന്നെ ആധാർ നമ്പർ വാട്സ്ആപിൽ പങ്കിടാൻ സാധ്യമല്ലെന്നും ഫേസ്ബുക്ക് കോടതിയെ അറിയിച്ചു..