നവമാധ്യമങ്ങ​െള നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണനയിൽ –മുഖ്യമന്ത്രി 

22:47 PM
06/02/2019
social-media

തി​രു​വ​ന​ന്ത​പു​രം: ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ക്ക്​ ഒ​ട്ടേ​റെ ഗു​ണ​ക​ര​മാ​യ വ​ശ​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ഴും അ​വ​യു​ടെ ദു​രു​പ​യോ​ഗം ഗു​രു​ത​ര സാ​മൂ​ഹി​ക​പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​െ​ന്ന​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യം പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.​എ​തി​ര്‍ശ​ബ്​​ദ​ങ്ങ​ളെ സം​സ്‌​കാ​ര​ശൂ​ന്യ​മാ​യി ക​ട​ന്നാ​ക്ര​മി​ക്കു​ക​യും വ്യാ​ജ ഐ​ഡി​ക​ള്‍ വ​ഴി അ​പ​കീ​ര്‍ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും  ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ള്‍ കു​റ​വ​ല്ല.

സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​രെ​യും സി​നി​മ​രം​ഗ​ത്തു​ള്ള​വ​രെ​യും  രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന പ്ര​വ​ണ​ത ശ​ക്തി​പ്പെ​ട്ടു​വ​രു​ക​യാ​ണ്. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ല്‍ പോ​രാ​യ്മ​യു​ണ്ട്.  കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന നി​യ​മ​വ്യ​വ​സ്ഥ​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന സൈ​ബ​ര്‍ കേ​സു​ക​ളെ​ടു​ക്കു​ന്ന​തി​നും തെ​ളി​യി​ക്കു​ന്ന​തി​നും കു​റ്റ​ക്കാ​രെ തി​രി​ച്ച​റി​യു​ന്ന​തി​നും സേ​വ​ന​ദാ​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ അ​വ​ര്‍ക്കെ​തി​രെ  നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് രാ​ജ്യാ​ന്ത​ര നി​യ​മാ​ധി​കാ​ര​പ​രി​ധി നി​മി​ത്തം പ​ല ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളും നേ​രി​ടു​ന്നു​ണ്ട്. പ​ല​പ്പോ​ഴും ഇ​ത്ത​രം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ടെ ഉ​റ​വി​ടം  വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​മാ​കാ​റു​ണ്ട്.  സേ​വ​ന​ദാ​താ​ക്ക​ളു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ വ്യാ​ജ ന​മ്പ​റു​ക​ളും വി​ദേ​ശ ഫോ​ണ്‍ ന​മ്പ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ടു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ന്ന് ല​ഭ്യ​മാ​ണ്. 

വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കും മ​റ്റു​മെ​തി​രെ പ​രാ​തി ല​ഭി​ച്ചാ​ല്‍ ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ​യും ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി  ആ​ക്ടി​ലെ​യും വ​കു​പ്പു​ക​ള്‍ ചേ​ര്‍ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട് -അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Loading...
COMMENTS