കുൽഭൂഷൻ ജാദവ്: പാക്കിസ്​ഥാ​െൻറ 500ലേറെ സൈറ്റുകൾ മലയാളി ഹാക്കർമാർ ഹാക്ക്​ ചെയ്​തു

കൊച്ചി: ‘റോ’യുടെ ചാരനാണെന്ന് ആരോപിച്ച് ഒരു വർഷം മുമ്പ് പിടികൂടിയ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്(46) പാക്ക് പട്ടാള കോടതി വധ ശിക്ഷ വിധിച്ചതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാെൻറ 500ലേറെ വെബ് സൈറ്റുകൾ ഹാക്ക് ചെയ്തതായി മലയാളി ഹാക്കർമാർ. ‘കേരള സൈബർ വാരിയേഴ്സ്’ എന്ന യുവാക്കളുടെ ഗ്രൂപ്പാണ് ഇൗ അവകാശവാദവുമായി രംഗത്തെത്തിയത്. ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പാക്കിസ്ഥാൻ അക്കാദമി ഫോർ റൂറൽ ഡവലപ്പ്മെൻറ്(പി.എ.ആർ.ഡി), ലാഹോർ പ്രസ്ക്ലബ് എന്നിവരുടെയടക്കം വെബ്സൈറ്റുകൾ ഹാക്ക് ചെയ്തുവെന്നാണ് അവകാശവാദം. തങ്ങൾ ഹാക്ക് ചെയ്ത സൈറ്റുകളുടെ െഎഡികൾ ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിെൻറ കാവലാളായിരുന്നു കുൽഭൂഷൻ ജാദവ് എന്ന് ‘കേരള സൈബർ വാരിയേഴ്സ്’ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. 

ഉറക്കമൊഴിച്ച് ഇന്ത്യാ മഹാരാജ്യത്തിെൻറ ഒാരോ മണൽ തരിക്കും സംരക്ഷണം നൽകിയയാളാണ് കുൽഭൂഷൻ. അദ്ദേഹം ഇന്ന് ഗുരുതരമായ അപകടത്തിലാണ്. ഇനി ഒരു സരബ് ജിത് സിങ്ങുകൂടി നമുക്ക് വേണ്ട. കുൽഭൂഷനെ ശക്തമായി പിന്തുണക്കണം. സർക്കാരും മാധ്യമങ്ങളും ശക്തമായി പ്രതികരിച്ചേ മതിയാകൂ. ഇത് നമ്മുടെ അഭിമാനത്തിെൻറ പ്രശ്്നമാണ്. പാക്ക് നടപടിയിൽ അവരുടെ സൈബർ ഇടങ്ങൾ ആക്രമിച്ച് ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്’^ഫേസ് ബുക്കിൽ പോസ്റ്റിൽ പറയുന്നു. 

അതേസമയം, ‘കേരള സൈബർ വാരിയേഴ്സി’നെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസിെൻറ സൈബർ ഡോം വ്യക്തമാക്കി. 18നും 25നും ഇടയിലുള്ളവരാണ് ഇത് ചെയ്യുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.  ഇൗ ഗ്രൂപ്പ് ജനങ്ങൾക്ക് ദോഷകരമാകുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നതായി ബോധ്യമായിട്ടില്ല. അത്തരത്തിൽ പരാതിയും ഉയർന്നിട്ടില്ല. മിക്കവാറും കേരളത്തിനകത്തു തന്നെയാവും ഇവരുടെ പ്രവർത്തന കേന്ദ്രം. ലോകത്തെങ്ങും ഇവർക്ക് അംഗങ്ങളുമുണ്ടാകാം^സൈബർ ഡോമിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ വെബ്സൈറ്റുകൾ പാക്കിസ്ഥാനും ഹാക്ക് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

2015 ഒക്ടോബർ 23 നാണ് ഇൗ ഗ്രൂപ്പ് നിലവിൽ വന്നത്. ടിൻറു റിസ്വാൻ എന്നാണ് സ്ഥാപകെൻറ പേര്. എന്നാൽ, ഇവരുമായി ബന്ധപ്പെട്ടുള്ള പേരുകൾ വ്യാജമാകുമെന്ന്  സൈബർ ഡോം ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ‘കേരള സൈബർ വാരിയേഴ്സ്’ നേരത്തെ അശ്ലീല സൈറ്റുകൾ ആക്രമിച്ചത് വാർത്തയായിരുന്നു. ജിഷ്ണു പ്രണോയിയുടെ വിഷയത്തിൽ പ്രതിഷേധമെന്ന നിലയിൽ നെഹ്റു കോളജിെൻറ വെബ് സൈറ്റ് താൽക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. 

COMMENTS