Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right കേരളത്തിനായി മാപ്പിൽ...

 കേരളത്തിനായി മാപ്പിൽ ഫ്ലെഡ്​ റിസോഴ്​സ്​ ഫീച്ചറുമായി ഗൂഗിൾ

text_fields
bookmark_border
kerala-flood-google
cancel

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ബുദ്ധിമുട്ട്​ അനുഭവിക്കുന്ന കേരളത്തിന്​ സഹായമേകുന്ന നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച്​ ടെക്​ കമ്പനികൾ. ഗൂഗിൾ, ട്രൂകോളർ, ആമസോൺ തുടങ്ങിയ കമ്പനികളാണ്​ ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുന്നത്​. പ്രളയ ദുരന്തത്തി​​െൻറ ആഘാതം പരമാവധി കുറക്കുന്നതിനുള്ള ശ്രമങ്ങളാണ്​ ടെക്​ കമ്പനികൾ നടത്തുന്നത്​.

പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടുപോയവരെ കണ്ടെത്തുന്നതിനുള്ള ഫീച്ചർ ഗൂഗിൾ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ഇതിന്​ പുറമേ മാപിൽ ഫ്ലെഡ്​ റിസോഴ്​സ്​ ഫീച്ചറും ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. പുതിയ ഫീച്ചർ പ്രകാരം ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ, വെള്ളം, ഭക്ഷണത്തി​​െൻറ ലഭ്യത, സഹായനമ്പറുകൾ, ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുടെ ശേഖരണം, ആംബുലൻസ്​, ഗതാഗതം, വസ്​ത്രങ്ങളുടെ ലഭ്യത തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ  നൽകും.

​കേരളത്തിന്​ സഹായങ്ങൾ നൽകാനുള്ള പ്രത്യേക ലിങ്ക്​ ആമസോൺ ആരംഭിച്ചു. ഇൗ ലിങ്കിൽ ക്ലിക്ക്​ ചെയ്​തു കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക്​ സാധനങ്ങൾ വാങ്ങി നൽകാനുള്ള സംവിധാനമാണ്​ ആമസോൺ ഒരുക്കുന്നത്​. നമ്മൾ നൽകിയ സാധനങ്ങൾ ആ​മസോൺ ദുരിത മേഖലകളിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്ക്​ ഡെലിവറി ചെയ്യും. ഇതി​നൊപ്പം പ്രളബാധിതർക്ക്​ സഹായം നൽകാനായി ട്രൂകോളർ പേയ്​മ​െൻറ്​ സംവിധാനവും ആരംഭിച്ചുട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleheavy rainmalayalam newsRain HavocTechnology News
News Summary - Kerala Floods: Google, Facebook, Truecaller and Qkopy Pitch in With New Features-Technology
Next Story