ഇൻറർനെറ്റ് വേഗതയിൽ ഞെട്ടിച്ച് ചൈന; 5ജി സേവനം തുടങ്ങി
text_fieldsനവംബർ ഒന്നിനായിരുന്നു ചൈനയിൽ 5ജി സേവനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ രാജ്യത്തെ 50 നഗരങ്ങളിലായിരുന്നു തുടക്കം. ഇപ ്പോൾ 5ജി ഇൻറർനെറ്റിൻെറ വേഗത കൂടി പരീക്ഷിച്ചിരിക്കുകയാണ് രാജ്യം. ഇസെഡ്.ടി.ഇ കോർപ്പറേഷനാണ് ചൈനയിലെ ഇൻറർനെറ്റ് വേഗത അളന്നത്.
കാർ ഡ്രൈവിങ്ങിനിടെ 15 മിനിട്ടാണ് സെഡ്.ടി.ഇ ചൈനയിലെ 5ജി നെറ്റ്വർക്കിൻെറ വേഗത അളന്നത്. 1,300 എം.ബി.പി.എസായിരുന്നു 5 ജി നെറ്റ്വർക്കിൻെറ ഉയർന്ന ഡൗൺലോഡിങ് വേഗം. 1000 എം.ബി.പി.എസായിരുന്നു ശരാശരി വേഗം. ഏറ്റവും കുറഞ്ഞ ഡൗൺലോഡിങ് സ്പീഡ് 800 എം.ബി.പി.എസാണ്. നിലവിലുള്ള 4ജി നെറ്റ്വർക്കുകളേക്കാൾ 10 മടങ്ങ് കൂടുതൽ വേഗമാണ് ചൈനയിലെ 5ജി നെറ്റ്വർക്കിന്.
യു.എസ്, ആസ്ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളിലും 5ജി സേവനം ആരംഭിക്കുന്നുണ്ട്. രാജ്യത്തെ ചൈന മൊബൈൽ, ചൈന യുനികോം, ചൈന ടെലികോം തുടങ്ങിയ എല്ലാ കമ്പനികളും 5ജി സേവനം ആരംഭിച്ചിട്ടുണ്ട്.