വീണ്ടും ഒാഫർപ്പെരുമഴയുമായി ജിയോ

20:56 PM
07/02/2018
jio

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോ നൽകുന്ന ഒാഫർപ്പെരുമഴക്ക്​ അന്ത്യമാവുന്നില്ല. പ്ലാനുകളിൽ മാറ്റത്തോടെയും പുതിയ പ്ലാനുകൾ അവതരിപ്പിച്ചുമാണ്​ ജിയോ ഉപയോക്​താക്കളെ അമ്പരപ്പിച്ചത്​. 

പ്രതിദിനം 3 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനിലാണ്​ ജിയോ മാറ്റം വരുത്തിയിരിക്കുന്നത്​. 509 രൂപക്ക്​ പ്രതിദിനം 3 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാൻ മാറ്റി പകരം 4 ജി.ബി മാറ്റിയിരിക്കുകയാണ്​ ജിയോ ചെയ്​തിരിക്കുന്നത്​. ഇതുപ്രകാരം 28 ദിവസത്തേക്ക്​ പ്ലാൻ പ്രകാരം 112 ജി.ബി ഡാറ്റ ലഭിക്കും. ഇതിനൊപ്പം കോളുകളും എസ്​.എം.സുകളും സൗജന്യമായിരിക്കും.

709 രൂപയുടെ മറ്റൊരു പ്ലാൻ. 709 രൂപയുടെ പ്ലാനിൽ പ്രതിദിനം 5 ജി.ബി ഡാറ്റയായിരിക്കും ലഭിക്കുക. പ്ലാൻ പ്രകാരം 28 ദിവസത്തേക്ക്​ 140 ജി.ബി ഡാറ്റയും സൗജന്യ കോളുകളും എസ്​.എം.എസുകളും ലഭിക്കും. ഇതിനൊപ്പും ജി​യോ ആപ്​സി​​െൻറ സബ്​സ്​ക്രിപ്​ഷനും ലഭിക്കും.

COMMENTS