ഫുട്​​ബാൾ ലോകകപ്പ്​: കിടിലൻ ഒാഫറുമായി ജിയോ

19:15 PM
13/06/2018

മുംബൈ: റഷ്യയിൽ ഫുട്​ബാൾ ലോകകപ്പിന്​ ആരവമുയരു​േമ്പാൾ ഉപയോക്​താകൾക്കായി കിടിലൻ ഒാഫർ അവതരിപ്പിച്ച്​ റിലയൻസ്​ ജിയോ. അധിക ഡാറ്റയും ജിയോ ടിവിയിലുടെ ലോകകപ്പ്​ മൽസരങ്ങൾ തൽസമയം കാണാനുള്ള സൗകര്യവുമാണ്​ ജിയോ നൽകുന്നത്​.

ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടക്കുന്ന ലോകകപ്പിലെ മുഴുവൻ മൽസരങ്ങളും ജിയോ ടിവിയിലുടെ തൽസമയം കാണാനാവും. ഇതിനൊപ്പം അധിക ഡാറ്റ ലഭിക്കുന്ന പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്​. ജിയോ ഉപയോക്​താകൾക്ക്​ പ്രതിദിനം 1.5 ജി.ബി ​ഡാറ്റ അധികമായി നൽകുന്ന പ്ലാനായ ജിയോ ഡബിൾ ധമാക്കയാണ്​ ​കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. ജൂൺ 30 വരെയാണ്​ ഒാഫർ കാലാവധി.

​നേരത്തെ ​െഎ.പി.എൽ ക്രിക്കറ്റ്​ സമയത്തും അധിക ഡാറ്റയുമായി ജിയോ രംഗത്തെത്തിയിരുന്നു. ചില ഉപയോക്​താക്കൾക്ക്​ 10 ജി.ബി വരെ അധിക ഡാറ്റ നൽകിയിരുന്നു​.
 

Loading...
COMMENTS