Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right50 പൈസക്ക്​...

50 പൈസക്ക്​ വിദേശത്തേക്ക്​ വിളിക്കാം; പോസ്​റ്റ്​പെയ്​ഡുമായി ജിയോ

text_fields
bookmark_border
jio
cancel

മുംബൈ: കുറഞ്ഞ ചെലവിൽ വിദേശത്തേക്ക്​ വിളിക്കാനുള്ള ഒാഫറുകളുമായി റിലയൻസ്​ ജിയോ പോസ്​റ്റ്​പെയ്​ഡ്​ സേവനം അവതരിപ്പിച്ചു. 199 രൂപ മുതലുള്ള പ്ലാനുകൾ ജിയോ പോസ്​റ്റ്​പെയ്​ഡ്​ ലഭ്യമാണ്​. 199 രൂപക്ക്​ 25 ജി.ബി ഡാറ്റയും അൺ​ലിമിറ്റഡ്​ കോളുകളും ജിയോ ആപ്പുകളിലേക്കുള്ള പ്രീമിയം സബ്​സ്​ക്രിപ്​ഷനുമാണ്​ ലഭ്യമാവുക. 

വിദേശത്തേക്കുള്ള കോളുകളാണ്​ റിലയൻസ്​ പോസ്​റ്റ്​പെയ്​ഡി​​െൻറ പ്രധാന പ്രത്യേകത. യു.എസ്​, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക്​ വിളിക്കാൻ മിനിട്ടിന്​ 50 പൈസ മാത്രമാണ്​ ചാർജ്​. ബംഗ്ലാദേശ്​, ചൈന, ഫ്രാൻസ്​, ഇറ്റലി, ന്യൂസിലാൻഡ്​, സിംഗപ്പൂർ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്ക്​ വിളിക്കാൻ മിനിറ്റിന്​ 2 രൂപ നൽകണം. ഹോ​േങ്കാങ്​്​, ഇന്ത്യോനേഷ്യ, മലേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക്​ മിനിറ്റിന്​ മൂന്ന്​ രൂപയും ആസ്​ട്രേലിയ, ബഹ്​റൈൻ, പാകിസ്​താൻ തായ്​ലാൻഡ്​  എന്നിവടങ്ങളിലേക്ക്​ വിളിക്കാൻ നാല്​ രൂപയും നൽകണം. 

ജർമ്മനി, ​അയർലാൻഡ്​, ജപ്പാൻ, കുവൈറ്റ്​, റഷ്യ വിയ്​റ്റനാം എന്നിവിടങ്ങളിലേക്ക്​ അഞ്ച്​ രൂപയും ഇസ്രായേൽ, നൈജീരിയ, സൗദി അ​റേബ്യ, ദക്ഷിണകൊറിയ, സ്​പെയിൻ, സ്വീഡൻ, യു.എ.ഇ, ഉസ്​ബസ്​ക്കിസ്​താൻ എന്നിവിടങ്ങളിലേക്ക്​ വിളിക്കാൻ മിനിറ്റിന്​ ആറ്​ രൂപയുമാണ്​ ചാർജ്​.

സെക്യൂരിറ്റി ഡെ​പ്പോസിറ്റില്ലാതെ വിദേശ രാജ്യങ്ങളിലേക്കുള്ള കോളുകൾ വിളിക്കാൻ കഴിയുമെന്നതാണ്​ റിലയൻസ്​ ജിയോയുടെ പ്രത്യേകത. കുറഞ്ഞ ചെലവിൽ ഇൻറർനാഷണൽ റോമിങ്​ സംവിധാനവും ജിയോ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jioRelaincemalayalam newsPostpaidTechnology News
News Summary - Jio Postpaid Is Here With New Rs. 199 Plan Offering 25GB Data and Other Benefits-Technology
Next Story