Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൊബൈൽ ഫോൺ ബുക്കിങ്; ജിയോ വെബ്സൈറ്റ് തകർന്നു
text_fieldsbookmark_border
ന്യൂഡൽഹി: റിലയൻസ് ജിയോയുടെ പുതിയ മൊൈബൽ ഫോൺ ബുക്ക് ചെയ്യാനുണ്ടായ തിരക്കിൽ ജിയോ വെബ്സൈറ്റ് പ്രവർത്തനരഹിതമായി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ബുക്കിങ് അനുവദിച്ചിരുന്നത്. ആളുകളുടെ തിരക്ക് മൂലം ആർക്കും വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.
500 രൂപ നൽകിയാണ് ഫോൺ ബുക്ക് ചെേയ്യണ്ടത്. ബാക്കി തുകയായ 1000 രൂപ ഫോൺ ലഭിക്കുേമ്പാൾ നൽകിയാൽ മതി. മൂന്നുവർഷം ഇൗ ഫോൺ ഉപയോഗിച്ചുകഴിഞ്ഞ് തിരിച്ചേൽപ്പിച്ചാൽ1500 രൂപ മടക്കിനൽകുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഫലത്തിൽ സൗജന്യഫോൺ എന്നതാണ് കമ്പനിയുടെ ഒാഫർ. വെബ്സൈറ്റ് തകർന്നതിനെതുടർന്ന് എത്രപേർ ഫോൺ ബുക്ക് ചെയ്തു എന്ന് ഒൗദ്യോഗികമായി അറിയിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. അതേസമയം, രാജ്യത്തെ റിലയൻസ് സ്റ്റോറുകൾ വഴിയും ഫ്രാഞ്ചൈസികൾ വഴിയും ഫോൺ ബുക്കിങ് നടന്നിരുന്നു.
Next Story
