ജിയോയോ ബി.എസ്.എൻ.എലോ ആരാണ് കേമൻ ?
text_fieldsമുംബൈ: ജിയോയുടെ സൗജന്യ സേവനത്തിന് ബി.എസ്.എൻ.എൽ കിടിലൻ ഒാഫറിലൂടെ മറുപടി നൽകിയതോടെയാണ് ഇവരിൽ ആരാണ് കേമൻ എന്ന ചോദ്യം ടെക്ലോകത്ത് നിന്ന് കൂടുതലായി ഉയർന്ന് കേൾക്കാൻ തുടങ്ങിയത്.
28 ദിവസത്തേക്ക് 339 രൂപക്ക് ദിവസവും രണ്ട് ജി.ബി ഡാറ്റയും ബി.എസ്.എൻ.എൽ നെറ്റ്വർക്കുകളിലേക്ക് സൗജന്യ കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് 25 മിനുറ്റ് കോളുകളും നൽകുന്നതാണ് ബി.എസ്.എൻ.എല്ലിെൻറ ഒാഫർ. 303 രൂപക്ക് ദിവസവും 1 ജി.ബി ഡാറ്റയും സമ്പൂർണ സൗജന്യ കോളുകളുമാണ് ജിയോയുടെ വാഗ്ദാനം. 1 ജി.ബിയുടെ ഉപയോഗം കഴിഞ്ഞാലും ജിയോയിൽ കുറഞ്ഞ വേഗതയിൽ ഇൻറർനെറ്റ് ലഭ്യമാവും.
രണ്ട് ഒാഫറുകളെയും താരത്മ്യം ചെയ്യുേമ്പാൾ ഡാറ്റ സേവനത്തിൽ ജിയോയാണ് മികച്ചത് എന്ന് പറയേണ്ടി വരും. ജിയോ ദിവസവും 4 ജി വേഗതയിലാണ് 1 ജി.ബി ഇൻറർനെറ്റ് സേവനം നൽകുന്നത്. ബി.എസ്.എൻ.എല്ലിലാകെട്ട 3 ജി വേഗതയിൽ മാത്രമേ ഇൻറർനെറ്റ് ലഭ്യമാവുകയുള്ളു. എങ്കിലും ദിവസവും 2 ജി.ബി ഡാറ്റ ലഭിക്കുമെന്ന മെച്ചം ബി.എസ്.എൻ.എല്ലിനുണ്ട്.
കോളുകളുടെ കാര്യത്തിൽ ബി.എസ്.എൻ.എല്ലിന് എത്രത്തോളം വെല്ലുവിളി ഉയർത്താൻ ജിയോക്കാവും എന്നത് പ്രധാനമാണ്. ജിയോയിൽ വ്യാപകമായി കോളുകൾ മുറിയുന്നതായി പരാതികളുയർന്നിരുന്നു. ബി.എസ്.എൻ.എല്ലിന് ജിയോയുമായി താരത്മ്യം ചെയ്യുേമ്പാൾ ഇൗ പോരായ്മ കുറവാണ്. കോളുകളിൽ സമ്പൂർണ സൗജന്യം നൽകുന്നില്ല എന്ന പ്രശ്നം ബി.എസ്.എൻ.എല്ലിനുണ്ട്.
ചുരക്കത്തിൽ രണ്ട് കമ്പനികളിൽ നിന്ന് മികച്ചതിനെ കണ്ടെത്തുക എന്നത് പ്രയാസകരമായ കാര്യമാണ്. എങ്കിലും അവഗണിക്കാൻ കഴിയാത്ത ഒരു സത്യമുണ്ട് ജിയോയുടെ ഒാഫറുകളാണ് മറ്റ് സേവനദാതക്കളെയും സൗജന്യ സേവനം നൽകാൻ പ്രേരിപ്പിച്ചത്.