Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightദിവസേന രണ്ട്​ ജി.ബി...

ദിവസേന രണ്ട്​ ജി.ബി ഡേറ്റ; പുതിയ വാർഷിക പ്ലാനുമായി ജിയോ

text_fields
bookmark_border
ദിവസേന രണ്ട്​ ജി.ബി ഡേറ്റ; പുതിയ വാർഷിക പ്ലാനുമായി ജിയോ
cancel

മുംബൈ: പ്രതിമാസം 200 രൂപ മാത്രം ഉപയോക്താവിന്​ ചെലവ്​ വരുന്ന രീതിയിൽ 2399 ​രൂപയുടെ പുതിയ വാർഷിക പ്രീപെയ്​ഡ്​ പ്ലാനുമായി റിലയൻസ്​ ജിയോ. പ്ലാൻ പ്രകാരം ദിവസേന രണ്ട്​ ജി.ബി ഡേറ്റയും അൺലിമിറ്റഡ്​ വോയ്​സ്​കോളും 365 ദിവസത്തെ കാലാവധിയോടെ ലഭിക്കും. ഇതോടൊപ്പം 151, 201, 251 രൂപകളുടെ പുതിയ വർക്​ ഫ്രം ഹോം ആഡ്​ ഓൺ പാക്കുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്​.  

2399 രൂപയുടെ പ്ലാൻ
രണ്ട്​ ജി.ബി അതിവേഗ ഇൻറർനെറ്റ്​ പരിധിയില്ലാത്ത വോയ്​സ്​കാൾ, എസ്​.എം.എസ്​ എന്നിവ 365 ദിവസം ആസ്വദിക്കാൻ സാധിക്കുമെന്നതാണ്​ പുതിയ പ്ലാനി​​െൻറ പ്രത്യേകത. 2121 രൂപയുടെ മറ്റൊരു പ്ലാനും ജിയോക്കുണ്ട്. എന്നാൽ ഇതിന്​ 336 ദിവസം മാത്രമാണ്​ കാലാവധി. ഈ പ്ലാനില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ, അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ വോയ്‌സ്‌കോള്‍, മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 12000 മിനിറ്റ്, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും. ജിയോയുടെ മുഖ്യ എതിരാളികളായ ഭാരതി എയർടെലിനും വോഡഫോൺ ഐഡിയക്കും 2388, 2399 രൂപകളുടെ പ്ലാനുകൾ നിലവിലുണ്ടെങ്കിലും ഇരുസേവനദാതാക്കളും ദിവസേന 1.5 ജി.ബി ഡേറ്റ മാത്രമാണ്​ നൽകുന്നത്​. 

151, 201, 251രൂപയുടെ ആഡ്​ഓൺ പ്ലാനുകൾ
2399 പ്ലാനിനൊപ്പം 151, 201, 251 രൂപകളുടെ പുതിയ വർക്​ഫ്രം ഹോം ആഡ്​ ഓൺ പാക്കുകളും ജിയോ കൊണ്ടുവന്നു. 151രൂപക്ക്​ റീചാർജ്​ ചെയ്​താൽ 30 ജി.ബി അധിക അതിവേഗ ഇൻറർനെറ്റ്​ സേവനം ലഭിക്കും. 201 രൂപക്ക്​ 40 ജി.ബിയും 251രൂപക്ക്​ 50 ജി.ബി ഡേറ്റയുമാണ്​ ലഭിക്കുക. ഡേറ്റ ഉപഭോഗപരിധി കവിഞ്ഞും ഉപയോഗം അത്യാവശ്യമായ ആളുകൾക്ക്​ ഏറെ ഉപകാരപ്രദമായ പ്ലാനുകളാണിവ. ഇതിന്​ പ്രത്യേക കാലാവധിയില്ല. നിലവിലുള്ള പ്ലാനി​​െൻറ കാലാവധി തീരുന്ന മുറയ്​ക്ക്​ ആഡ്​ഓൺ പ്ലാനി​​െൻറ കാലാവധിയും അവസാനിക്കുന്നതായിരിക്കും. 


 

Show Full Article
TAGS:vodafoneideaReliance JioAIRTELannual prepaid planworkfrom home planhighspeed internet
News Summary - Jio Launches Rs. 2,399 Annual Prepaid Recharge Plan With 2GB Daily High-Speed Data Benefits- technology
Next Story