ന്യൂഡൽഹി: റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ പുതിയ പ്ലാനുമായി ബി.എസ്.എൻ.എൽ. പ്രതിദിനം 10 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ് ബി.എസ്.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്.
96 രൂപക്ക് 28 ദിവസത്തേക ്ക് പ്രതിദിനം 10 ജി.ബി ഡാറ്റ നൽകുന്നതാണ് ബി.എസ്.എൻ.എല്ലിൻെറ പ്ലാനുകളിലൊന്ന്. 236 രൂപക്ക് 84 ദിവസത്തേക്ക് പ്രതിദിനം 10 ജി.ബി ഡാറ്റ നൽകുന്നതാണ് രണ്ടാമത്തെ പ്ലാൻ.
അതേസമയം, രണ്ട് പ്ലാനുകളിലും കോളുകളോ എസ്.എം.എസോ ബി.എസ്.എൻ.എൽ നൽകുന്നില്ല. 149 രൂപക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ നൽകുന്നതാണ് ജിയോയുടെ പ്ലാൻ. ജിയോ പ്ലാനിൽ കോളുകളും എസ്.എം.എസുകളും ഉൾപ്പെടുന്നുണ്ട്.