കിടിലൻ വേഗതയുമായി 500 രൂപക്ക് ജിയോ ബ്രോഡ്ബാൻഡ്
text_fieldsന്യൂഡൽഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനം ആഗസ്റ്റ് 15നാണ് തുടക്കം കുറിക്കുന്നത്. സേവനം ഒൗദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജിയോയുടെ പ്ലാനുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. 500 രൂപക്കാണ് ജിയോയുടെ ബ്രോഡ് സേവനം ആരംഭിക്കുന്നത്.
500 രൂപക്ക് പ്രതിമാസം 300 ജി.ബി ഡാറ്റയാണ് ജിയോ ബ്രോഡ്ബാൻഡിൽ ലഭ്യമാവുക. 50 എം.ബി.പി.എസ് ആയിരിക്കും പരമാവധി വേഗത. ഇതിന് പുറമേ 750, 999, 1299, 1500 രൂപയുടെ പ്ലാനുകളും ജിയോ നൽകുനുണ്ട്. 750 രൂപയുടെ പ്ലാനിൽ 450 ജി.ബി ഡാറ്റയാവും ലഭ്യമാവുക. 999 രൂപയുടെ പ്ലാനിൽ 100 എം.ബി.പി.എസ് വേഗതയിൽ 600 ജി.ബി ഡാറ്റ പ്രതിമാസം ലഭിക്കും. 1299 രൂപക്ക് 750 ജി.ബി ഡാറ്റയും ലഭിക്കും. 1500 രൂപയും 1000 ജി.ബി ഡാറ്റ 150 എം.ബി.പി.എസ് വേഗതയിലും ലഭിക്കും.
പ്രതിദിന ഉപയോഗത്തിന് ശേഷം കുറഞ്ഞ വേഗതയിൽ ജിയോ ബ്രോഡ്ബാൻഡിൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകുമെന്നാണ് സൂചന. ഏകദേശം 1100 നഗരങ്ങളിൽ ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കുമെന്നാണ് നിലവിൽ ജിയോ അറിയിച്ചിരിക്കുന്നത്.