Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവിദേശരാജ്യങ്ങളുടെ...

വിദേശരാജ്യങ്ങളുടെ പ്രയത്നം വിഫലമായി; ജി-സാറ്റ് 6 എ കൈവിട്ടു

text_fields
bookmark_border
വിദേശരാജ്യങ്ങളുടെ പ്രയത്നം വിഫലമായി; ജി-സാറ്റ് 6 എ കൈവിട്ടു
cancel

തിരുവനന്തപുരം: രാജ്യത്തി​െൻറ വാർത്താവിനിയമ രംഗത്തും സൈനിക രംഗത്തും വിപ്ലവം തീർക്കാനൊരുങ്ങിയ ജി^സാറ്റ് 6 എ ഐ.എസ്.ആർ.ഒക്ക് പൂർണമായി നഷ്​ടമായി. ഉപഗ്രഹത്തിൽനിന്നുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സ്പേസ് ഏജൻസികളുമായി തിങ്കളാഴ്ച ഐ.എസ്.ആർ.ഒ ബന്ധപ്പെട്ടെങ്കിലും ഇവരുടെ ഉപഗ്രഹങ്ങൾക്കും ജി സാറ്റ് ^6 എയുടെ സ്ഥാനമോ സിഗ്​നലുകളോ ട്രാക്ക് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ദൗത്യം പരാജയപ്പെട്ടത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വാർത്താക്കുറിപ്പ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹം നഷ്​ടപ്പെട്ടതോടെ 270 കോടിയുടെ നഷ്​ടമാണ് ഉണ്ടായത്. ഉപഗ്രഹത്തിലെ നിയന്ത്രണ സംവിധാനങ്ങളിലോ, സോഫ്റ്റ് വെയറിലോ ഉണ്ടായ പിഴവാണ് പരാജയകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് പഠിക്കാൻ സാങ്കേതിക വിദഗ്​ധരുടെ സമിതിയെ നിയോഗിക്കും.

ആറുമാസത്തിനിടെ ഐ.എസ്.ആർ.ഒക്ക് ഉണ്ടാകുന്ന രണ്ടാമത്തെ പരാജയമാണിത്. ആഗസ്​റ്റിൽ വിക്ഷേപിച്ച ഗതിനിർണയ ഉപഗ്രഹം ഐ.ആർ.എൻ.എസ്.എസ്-1 പി.എസ്.എൽ.വി സി^39 റോക്കറ്റിൽനിന്ന് വേർപെടുത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഉപഗ്രഹം ഉപേക്ഷിച്ചു. 35,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമമാണ് അന്ന് പരാജയപ്പെട്ടത്. 2015ൽ വിക്ഷേപിച്ച ജി സാറ്റ് 6‍​െൻറ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി നൽകാനാണ് ജി സാറ്റ് 6 എ ബഹിരാകാശത്ത് എത്തിച്ചത്. എസ് ബാൻഡ് ടെക്നോളജി ഉപയോഗപ്പെടുത്തി വാർത്താവിനിമയ സംവിധാനങ്ങൾക്ക് കൂടുതൽ വേഗത കൈവരിക്കാൻ ജി സാറ്റ് 6 എക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

മാർച്ച് 30ന് ഉപഗ്രഹം 13 മണിക്കൂറിൽ ഭൂമിയെ ചുറ്റിയെങ്കിലും 31ന് രാവിലെ 10.15ന് ഭ്രമണപഥം ശരിയാക്കാനുള്ള രണ്ടാമത്തെ ശ്രമത്തിൽ ഉപഗ്രഹത്തിലെ ദ്രവ എൻജിൻ (ലിക്വിഡ് അപ്പോജി മോട്ടോർ -ലാം) ജ്വലിക്കാതായതോടെയാണ് ഉപഗ്രഹവുമായുള്ള ബന്ധം നഷ്​ടമായത്. ജി സാറ്റ് 6 എയുടെ പാരാജയം ഭാവി ദൗത്യങ്ങളെയോ ഐ.എസ്.ആർ.ഒയുടെ വിദേശ വിപണിയെയോ ബാധിക്കില്ലെന്ന് ഐ.എസ്.ആർ.ഒ ഉന്നതൻ വ്യക്തമാക്കി. ജി സാറ്റ് സീരിസിലെ 12ാമത് വിക്ഷേപണമാണ് പരാജയമായത്. മറ്റ് 11 വിക്ഷേപണങ്ങളും വിജയമായിരുന്നു. അതുകൊണ്ട് വിക്ഷേപണത്തിൽ പ്രശ്നമുണ്ടായതായി കരുതുന്നില്ല. സാറ്റലൈറ്റ് ഫോണുകൾക്കും 4 ജി സാങ്കേതിക മേഖലക്കും സൈനിക ദൗത്യങ്ങൾക്കും ഉപകാരപ്പെടുന്ന ഒന്നായിരുന്നു ജിസാറ്റ് 6 എ. പരാജയത്തെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newsGSAT-6ATechnology News
News Summary - ISRO loses contact with satellite GSAT-6A- tech
Next Story